Challenger App

No.1 PSC Learning App

1M+ Downloads
ഫോട്ടോകോപ്പിയർ മെഷീനിന്റെ ഡ്രമ്മിന്റെ ഉപരിതലത്തിൽ നിലനിർത്തുന്ന സ്റ്റാറ്റിക് ചാർജ് ഏത് തരത്തിലുള്ളതാണ്?

Aനെഗറ്റീവ്

Bസൾഫർ

Cപോസിറ്റീവ്

Dഇൻസുലേറ്റർ

Answer:

C. പോസിറ്റീവ്

Read Explanation:

ഫോട്ടോകോപ്പിയർ മെഷീൻ

  • ഒരു ഫോട്ടോകോപ്പിയർ മെഷിന്റെ പ്രധാന ഭാഗം ഒരു ഫോട്ടോ കണ്ടക്ടീവ് ഡ്രം ആണ്.

  • ഡ്രമ്മിന്റെ ഉപരിതലത്തിൽ ഒരു സ്റ്റാറ്റിക് പോസിറ്റീവ് ചാർജ് എപ്പോഴും നിലനിർത്തിയിട്ടുണ്ടാകും.

  • കോപ്പി ചെയ്യേണ്ട പ്രമാണം ഡ്രമ്മിൻ്റെ മുകളിലുള്ള ഗ്ലാസ്പ്ലേറ്റിൽ വച്ചശേഷം തീവ്രമായ പ്രകാശം പ്രതിഫലിക്കുന്നു.

  • പ്രമാണത്തിലെ വെള്ള ഭാഗങ്ങളിൽ നിന്ന് പ്രകാശം പ്രതിഫലിക്കുകയും ചെയ്യും.

  • ഇതോടെ പ്രകാശം പതിക്കുന്ന ഡ്രമ്മിന്റെ ഭാഗങ്ങൾ വൈദ്യുതചാലകമായി മാറുകയും, അവിടുത്തെ പോസിറ്റീവ് ചാർജ് നഷ്ടപ്പെടുകയും ചെയ്യുന്നു.

  • എന്നാൽ പ്രമാണത്തിലെ ഇരുണ്ട അക്ഷരങ്ങളും ചിത്രങ്ങളും പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല.

  • അതിനാൽ ഡ്രമ്മിൻ്റെ ഉപരിതലത്തിൽ പ്രകാശം പതിക്കാത്ത ഭാഗങ്ങൾ ഇപ്പോഴും പോസിറ്റീവ് ചാർജ് നിലനിർത്തുന്നു.

  • ഇങ്ങനെ, ഡ്രമ്മിൻ്റെ ഉപരിതലത്തിൽ അക്ഷരങ്ങളു ടെയും ചിത്രങ്ങളുടെയും രൂപത്തിൽ പോസിറ്റീവ് ചാർജുകളുടെ ഒരു വിതരണം രൂപപ്പെടുന്നു.

  • നെഗറ്റീവ് ചാർജ് നൽകിയിട്ടുള്ള ടോണർ കണങ്ങൾ ഉപയോഗിച്ചാണ് പോസിറ്റീവ് ചാർജുകളുടെ ഈ വിതരണം ദൃശ്യമാക്കുന്നത്.

  • ഇവ ഡ്രമ്മിൻ്റെ ഉപരിതലത്തിലൂടെ കടത്തിവിടുമ്പോൾ ആകർഷണംമൂലം പോസിറ്റീവ് ചാർജ് വിതരണത്തിനനുസരിച്ച് പറ്റിപ്പിടിക്കുന്നു.

  • ഇതുവഴി ഡ്രമ്മിൻ്റെ ഉപരിതലത്തിൽ പ്രമാണത്തിന്റെ ഒരു ചിത്രം ദൃശ്യമാകുന്നു.

  • ഒരു പുതിയ കടലാസ് ഡ്രമ്മിൻ്റെ അടുത്തേക്ക് നീങ്ങുന്നു. ഈ കടലാസിന് ശക്തമായ പോസിറ്റീവ് ചാർജ് നൽകിയിട്ടുണ്ടാകും.

  • ഇത് കാരണം, ഡ്രമ്മിൽ പറ്റിപ്പിടിച്ചിരിക്കുന്ന ടോണർ കണങ്ങൾ കടലാസിലേക്ക് ആകർഷിക്കപ്പെടുകയും, ചിത്രം കടലാസിലേക്ക് പതിയുകയും ചെയ്യുന്നു.

  • കടലാസ് ഫ്യൂസർ യൂണിറ്റിലൂടെ കടത്തിവിട്ട് ടോണർ കണങ്ങളെ അതിൽ സ്ഥിരമായി പതിപ്പിക്കുന്നു. പ്രമാണങ്ങളുടെ തനിപ്പകർപ്പുകൾ സൃഷ്ടിക്കുന്നത് ഇങ്ങനെയാണ്.


Related Questions:

ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുതചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുത ചാർജിനെ --- എന്നാണു പറയുന്നത്.
ചാർജിന്റെ _____ കാരണം വൈദ്യുതി ഉണ്ടാകുന്നു.
ഫോട്ടോകോപ്പിയർ മെഷീനിൽ കടലാസിന് നൽകുന്ന ചാർജ് ഏത് തരത്തിലുള്ളതാണ്?
ചുവടെ നൽകിയിരിക്കുന്നവയിൽ മിന്നലേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളിൽ ഉൾപ്പെദാത്തത് ഏത് ?
ഉയർന്ന ആർദ്രതയിൽ ജലബാഷ്പം _____ കൂടുതലാണ്.