App Logo

No.1 PSC Learning App

1M+ Downloads
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടത്തിലെ അന്തർലീന ഘട്ടം അറിയപ്പെടുന്ന മറ്റൊരു പേര് ?

Aലൈംഗികാവയവ ഘട്ടം

Bനിർലീന ഘട്ടം

Cഗുദ ദശ

Dവദനഘട്ടം

Answer:

B. നിർലീന ഘട്ടം

Read Explanation:

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസനത്തെ സംബന്ധിക്കുന്ന സിദ്ധാന്തം 

  • കുട്ടിയുടെ ആദ്യത്തെ ഏതാനും വർഷങ്ങൾ അവരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട് 
  • 5 വികസന മേഖലകൾ 
  • ഓരോ ഘട്ടത്തിലും ലിബിഡോർജ്ജം ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ (കാമോദീപക മേഖല) കേന്ദ്രീകരിക്കുന്നു. 

1. വദനഘട്ടം (Oral Stage)

  • ആദ്യ വർഷം 
  • കാമോദീപക മേഖല = വായ
  • വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്നു.
  • ഉദാ: പാൽ കുടിക്കുക, കടിക്കുക, വിരൽ ഊറുക 

 

2. പൃഷ്ടഘട്ടം/ഗുദ ദശ (Anal Stage)

  • രണ്ടാമത്തെ വർഷം 
  • കാമോദീപക മേഖല = മലദ്വാരം 
  • വിസർജ്ജ്യം പിടിച്ചു വച്ചും പുറത്തേക്കു തള്ളിയും ആനന്ദം അനുഭവിക്കുന്നു 

3. ലൈംഗികാവയവ ഘട്ടം (Phallic Stage)

  • 3-5 വയസ്സ് 
  • കാമോദീപക മേഖല = ലൈംഗികാവയവം 
  • അവയുടെ സ്പർശനം വഴി ആനന്ദം അനുഭവിക്കുന്നു 
  • മാതൃകാമന / ഈഡിപ്പസ് കോംപ്ലക്സ് - ആൺകുട്ടികൾക്ക് മാതാവിനോടുള്ള വൈകാരികമായ സ്നേഹവും അഭിനിവേശവും പിതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം
  • പിതൃകാമന / ഇലക്ട്രാ കോംപ്ലക്സ് - പെൺകുട്ടികൾക്ക് പിതാവിനോടുള്ള സ്നേഹവും ആഗ്രഹവും മാതാവിനോടുള്ള അസൂയയും ശത്രുതയും നിമിത്തം ഉണ്ടാകുന്ന മാനസിക സംഘർഷം

4. നിർലീന ഘട്ടം/അന്തർലീന ഘട്ടം (Latency Stage)

  • 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെ 
  • കാമോദീപക മേഖല ഒളിഞ്ഞിരിക്കുകയാണെന്നു തോന്നും 
  • സ്വന്തം ശരീരത്തെ പറ്റിയുള്ള പ്രത്യേക പരിഗണന കുറയുന്നു 

 

5. ലൈംഗിക ഘട്ടം (Genital Stage)

  • കൗമാരം തൊട്ട് പ്രായപൂർത്തി ആകുന്നത് വരെ 
  • അന്യലിംഗ താല്പര്യം വളരുന്നു 
  • കാമോദീപക മേഖല = ലൈംഗികാവയവം 
  • ലൈംഗിക ബന്ധത്തിലൂടെ സംതൃപ്തി ലഭിക്കുന്നു 

 

  • സ്തംഭനം/സ്ഥിരീകരണം/നിശ്ചലനം 

 


Related Questions:

മനോവിശ്ലേഷണത്തിൻറെ സ്ഥാപകൻ ആര് ?
വ്യവഹാരത്തിന്റെ ബാഹ്യ പ്രകടനം കണ്ടുതന്നെ തിരിച്ചറിയാവുന്ന റയ്മണ്ട് കാറ്റലിന്റെ സവിശേഷത ഏത് ?
കാരണമില്ലാതെ കൂടെകൂടെ ദേഷ്യംവരുന്ന സ്വഭാവക്കാരാണ് ശൈശവ-ബാല്യ ഘട്ടത്തിലെ കുട്ടികൾ. ഈ പ്രകൃതമാണ് ?
സവിശേഷക മനശാസ്ത്രജ്ഞൻ ആര്
The quality of a Positive Feedback is: