ബംഗാളിന്റെ പേടിസ്വപ്നം (Terror of Bengal) എന്ന് പൊതുവെ അറിയപ്പെടുന്ന സസ്യം
Aആമ്പല്‍
Bകരിംപായൽ
Cകുളവാഴ
Dഇവയൊന്നുമല്ല
Answer:
C. കുളവാഴ
Read Explanation:
- ജലോപരിതലത്തിലെ പോഷണങ്ങളുടെ അളവ് ക്രമാതീതമായി വർധിക്കുന്നതുമൂലം പ്ലവകങ്ങൾ (ആൽഗകൾ) ധാരാളമായി വളരുന്ന പ്രക്രിയ (Algal bloom)
- ജലത്തിൽ കൂടുതൽ പായലുകൾ വളരാൻ ഇടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജന്റെ അളവ് കുറയുന്ന പ്രക്രിയ (Eutrophication)
- യൂട്രോഫിക്കേഷൻ നടക്കുന്ന ജലാശയങ്ങളിൽ അമിതമായി വളരുന്ന സസ്യം - കുളവാഴ
- ലോകമെമ്പാടുമുള്ള ജലാശയങ്ങൾക്ക് നാശം വിതയ്ക്കുന്ന കള - കുളവാഴ (Water hyacinth (Eicchornia crassipes)
- ബംഗാളിന്റെ പേടിസ്വപ്നം (Terror of Bengal) എന്ന് പൊതുവെ അറിയപ്പെടുന്ന സസ്യം – കുളവാഴ
- വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന മലിനജലത്തിലുള്ള ചില വിഷവസ്‌തുക്കൾ ജലഭക്ഷ്യ ശൃംഖലയിൽ ബയോളജിക്കൽ മാഗ്നിഫിക്കേഷൻ (Biological magnification) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.