App Logo

No.1 PSC Learning App

1M+ Downloads
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

Aകഴ്സൺ പ്രഭു

Bറിപ്പൺ പ്രഭു

Cമൗണ്ട് ബാറ്റൻ പ്രഭു

Dഇർവിൻ പ്രഭു

Answer:

A. കഴ്സൺ പ്രഭു

Read Explanation:

ബംഗാൾ വിഭജനം

  • 'ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി' എന്നാണ് ബംഗാളിനെ വിശേഷിപ്പിക്കുന്നത്.
  • ഹിന്ദു മുസ്ലിം ഐക്യത്തെ തകർക്കാനും ദേശീയ പ്രസ്ഥാനത്തെ അടിച്ചമർത്താനുമാണ് ബംഗാൾ  പ്രവിശ്യയെ രണ്ടായി വിഭജിക്കുവാൻ തീരുമാനിച്ചത്.

  • ബംഗാൾ വിഭജിക്കപ്പെട്ട വർഷം - 1905 ജൂലൈ 20
  • ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു 
  • ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 
  • ബംഗാൾ വിഭജനത്തെ തുടർന്ന് ദേശീയ വിലാപ ദിനമായി ആചരിച്ചത് - ഒക്ടോബർ 16

  • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു
  • വിഭജനം നിലവിൽ വരുമ്പോൾ ലോർഡ് ബ്രോഡ്രിക് ആയിരുന്നു ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്.
  • ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു ബംഗാൾ വിഭജന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ്

  • ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനുവേണ്ടി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത് - രവീന്ദ്രനാഥ് ടാഗോർ
  • ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് - ഒക്ടോബർ  16 
  • ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദോ ഘോഷിനെ പ്രേരിപ്പിച്ച സംഭവം - ബംഗാൾ വിഭജനം
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി - ബംഗാൾ 
  • ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ - ഭൂപേന്ദ്രനാഥ് ദത്ത

  • ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911 
  • ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു
  • ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ
  • ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

Related Questions:

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. ഹിന്ദു - മുസ്ലിം ഐക്യത്തിന് മേൽ പതിച്ച ബോംബ് എന്ന് സുരേന്ദ്രനാഥ് ബാനർജി വിശേഷിപ്പിച്ചത് ബംഗാൾ വിഭജനത്തെയാണ്
  2. 1905 ഓഗസ്റ്റ് 7 ന് നടന്ന സമ്മേളനത്തോടെയാണ് ബംഗാൾ വിരുദ്ധ സമരം ആരംഭിച്ചു
  3. ബംഗാൾ വിഭജനം നിലവിൽ വന്നത് 1905 ഒക്ടോബർ 16
  4. ബംഗാൾ വിഭജനത്തിന്റെ ദുഃഖാചരണമായി കൊൽക്കത്തയിൽ ഹർത്താൽ ആചരിച്ചതിന്റെ ഭാഗമായി രവീന്ദ്ര നാഥ ടാഗോർ ആലപിച്ച ഗാനമാണ് അമർ സോനാ ബംഗ്ലാ 
    Who was known as Lion of Bombay ?
    Which is wrong statement regarding extremists and moderates :

    തെറ്റായ ജോഡി കണ്ടെത്തുക:

    1. അഭിനവ് ഭാരത് സൊസൈറ്റി - വി.ഡി. സവർക്കർ
    2. ഗദർ പാർട്ടി - ലാലാ ഹർദയാൽ
    3. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
    4. അനുശീലൻ സമിതി - ചന്ദ്രശേഖർ ആസാദ്

      താഴെ പറയുന്നവയിൽ റൗലക്ട് നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ ?

      1. വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം.
      2. ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
      3. 1909ൽ ഈ നിയമം നിലവിൽ വന്നു
      4. പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം.