App Logo

No.1 PSC Learning App

1M+ Downloads
ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല താഴെപ്പറയുന്നവയിൽ ഏതിനാണ് ?

Aകേരള സംസ്ഥാന ആസൂത്രണ ബോർഡ്

Bപബ്ലിക് സെക്ടർ റീസ്ട്രക്ചറിംഗ് ആൻഡ് ഇൻ്റേണൽ ഓഡിറ്റ് ബോർഡ്.

Cസ്റ്റേറ്റ് റിസോഴ്സ് സെൻ്റർ

Dകേരള സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ്

Answer:

A. കേരള സംസ്ഥാന ആസൂത്രണ ബോർഡ്

Read Explanation:

  • ബജറ്റ് രേഖയോടൊപ്പം അവതരിപ്പിക്കാനുളള വാർഷിക സാമ്പത്തിക അവലോകനത്തിന്റെ രൂപീകരണ ചുമതല ബോർഡിനാണ്. 
  • എല്ലാ വർഷവും ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പേ സാമ്പത്തിക അവലോകനം നിയമസഭയിൽ സമർപ്പിക്കുന്നു. 
  • സാമ്പത്തിക അവലോകനത്തിന്റെ തയ്യാറെടുപ്പ് പ്രക്രിയ എല്ലാ വർഷവും ഒക്ടോബറിലാണ് ആരംഭിക്കുന്നത്.
  •  ഓരോരോ മേഖലയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങളെ കുറിച്ചുളള വിവരങ്ങൾ എല്ലാ വകുപ്പുകളും നൽകുന്നു. 
  • ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനം, മൊത്തം സംസ്ഥാന മൂല്യവർധനവ് എന്നിവ സംബന്ധിച്ച കണക്കുകൾ നൽകുന്നു. 
  • ആസൂത്രണ ബോർഡ് എല്ലാ കണക്കുകളും സമാഹരിക്കുകയും വിശകലനം ചെയ്യുകയും അവലോകനം തയ്യാറാക്കുകയും ചെയ്യുന്നു.

NB:സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിക്കുന്നതിന് മുമ്പ് 1959ലാണ് ആദ്യ സാമ്പത്തിക അവലോകനം പ്രസിദ്ധീകരിച്ചത്. ബ്യൂറോ ഓഫ് ഇക്കണോമിക് സ്റ്റഡീസാണ് ആദ്യ റിപ്പോർട്ട് തയ്യാറാക്കിയത്.


Related Questions:

Identify the correct statements about High Court of Kerala among the following:
കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ഏത്
കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.
2023 ഏപ്രിലിൽ കേരള റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?

നിയുക്ത നിയമ നിർമ്മാണത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമ നിർമ്മാണം പോലെ ഉള്ള സുപ്രധാന അധികാരം എക്സിക്യൂട്ടീവിന് നൽകുമ്പോൾ അത് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
  2. നിയുക്ത നിയമനിർമ്മാണത്തെ നിയന്ത്രിക്കാൻ പ്രധാനമായും രണ്ട് വ്യവസ്ഥകൾ ആണ് നിലവിൽ ഉള്ളത്-ലെജിസ്ലേറ്റീവ് നിയന്ത്രണം,ജുഡീഷ്യൽ നിയന്ത്രണം.