ബന്ധ സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ ഏതൊക്കെ ?
Aഫല നിയമം, ചോദക നിയമം, പ്രതികരണ നിയമം
Bചോദക നിയമം, പ്രതികരണ നിയമം, അഭ്യാസ നിയമം
Cഅഭ്യാസ നിയമം, സന്നദ്ധത നിയമം, പ്രതികരണ നിയമം
Dസന്നദ്ധത നിയമം, ഫല നിയമം, അഭ്യാസ നിയമം
Answer:
D. സന്നദ്ധത നിയമം, ഫല നിയമം, അഭ്യാസ നിയമം
Read Explanation:
എഡ്വേഡ് തോൺഡൈക്ക് - ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory) OR ബന്ധ സിദ്ധാന്തം (Connectionism)
- തോൺഡൈക്ക് പ്രധാനപ്പെട്ട വ്യവഹാരവാദിയാണ് (Behaviourist).
- ശ്രമപരാജയ സിദ്ധാന്തം ചോദക പ്രതികരണ സിദ്ധാന്തമാണ്.
- ശ്രമപരാജയ പരീക്ഷണങ്ങൾ തോൺഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.
- ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീക്ഷണങ്ങൾക്കടിസ്ഥാനം.
ശ്രമപരാജയ പഠനങ്ങളിൽ നിന്നും തോൺഡൈക്ക് ആവിഷ്കരിച്ച മൂന്ന് പഠന നിയമങ്ങൾ :-
- സന്നദ്ധതാ നിയമം (Law of Readiness)
- ഫല നിയമം (Law of effect)
- അഭ്യാസ നിയമം (Law of Exercise)
സന്നദ്ധതാ നിയമം (Law of Readiness)
- തോൺഡൈക്കിന്റെ അഭിപ്രായ പ്രകാരം സ്വയം സന്നദ്ധതയും താൽപ്പര്യവും ഉള്ള സമയമാണ് പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യം.
- താൽപ്പര്യമില്ലെങ്കിൽ പ്രവർത്തിക്കുക എന്നത് അസ്വാസ്ഥ്യകരമാണ്.
- എന്നാൽ സന്നദ്ധതയുള്ള സമയത്ത് പ്രവർത്തിക്കാതിരിക്കുന്നതും അതിലേറെ അസ്വാസ്ഥ്യകരമാണ്.
ഫല നിയമം (Law of Effect)
- പ്രതികരണത്തിന്റെ ഫലം സുഗമുള്ളതാണെങ്കിൽ അത് വീണ്ടും ആവർത്തിക്കപ്പെടും. അല്ലാത്ത പക്ഷം അതിനുള്ള സാധ്യത കുറവാണ്.
അഭ്യാസ നിയമം (Law of Exercise)
- ചോദക പ്രേരിതമായ ഒരു പ്രതികരണം എത്ര കൂടുതൽ ആവർത്തിക്കപ്പെടുന്നുവോ അത്ര കൂടുതൽ അത് നിലനിൽക്കും എന്നാൽ അഭ്യാസം ലഭിക്കുന്നില്ലെങ്കിൽ ആ ബന്ധം ശിഥിലമാകും ഈ നിയമമാണ് അഭ്യാസനിയമം.
- അഭ്യാസ നിയമത്തെ രണ്ടായി തിരിച്ചിട്ടുണ്ട് :-
- പ്രയോഗ നിയമം
- പ്രയോഗരാഹിത്യ നിയമം
- തൊണ്ടയ്ക്കിന്റെ പഠന നിയമങ്ങൾ അറിയപ്പെട്ടത് പഠനത്രയം (Trilogy of learning) എന്നാണ്.