App Logo

No.1 PSC Learning App

1M+ Downloads
“കുറ്റം" എന്ന പദത്തിൽ ചുവടെയുള്ളവയിൽ ഏതാണ് ഉൾപ്പെടുന്നതെന്ന് സെക്ഷൻ 24 വ്യക്തമാക്കുന്നു?

Aഒരാളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.

Bഒരാളെ കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നത്

Cഒരാൾ കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്നത്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പരാമർശിക്കുന്ന BSA ലെ വകുപ്-24

  • ഈ വകുപ്പിൽ "കുറ്റം" എന്ന പദം, ഒരാളെ കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നതും, പ്രേരിപ്പിക്കുന്നതും അല്ലെങ്കിൽ കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്നതും ഉൾപ്പെടുന്നു.

  • ഒരു വിചാരണയിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അവരിൽ ഒരാൾ ഓടിപ്പോയതിനാലോ, കോടതി ഉത്തരവ് അവഗണിച്ചതിനാലോ, ഹാജരാകാതിരുന്നാലോ, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി അത് ഒരു സംയുക്ത വിചാരണയായി കണക്കാക്കപ്പെടും.


Related Questions:

മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

BSA-ലെ വകുപ് 43 പ്രകാരം തെറ്റായ പ്രസ്താവനകൾ ഏവ?

  1. മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അഭിപ്രായങ്ങൾ കോടതി പരിഗണിക്കേണ്ടതില്ല.
  2. ഒരു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും
  3. പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം നിർണ്ണയിക്കുമ്പോൾ ഭാഷാപണ്ഡിതരുടെ അഭിപ്രായം പ്രാധാന്യമില്ല.
  4. രു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും.
    പോലീസിനോടുള്ള കുറ്റസമ്മതം വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?

    വകുപ്-41 പ്രകാരം ഒരു ബാങ്ക് ചെക്കിലെ ഒപ്പ് വ്യാജമാണോ എന്ന് പരിശോധിക്കുമ്പോൾ എന്താണ് പ്രധാന തെളിവായി പരിഗണിക്കുന്നത് ?

    1. കൈയെഴുത്ത് വിദഗ്ധരുടെ അഭിപ്രായം.
    2. പഴയ രേഖകളിലെ ഒപ്പുകളുമായി താരതമ്യം
    3. കോടതി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ
    4. ദൃക്‌സാക്ഷികളുടെ മൊഴി.
      BSA-ലെ വകുപ് 29 പ്രകാരം പൊതു രേഖകളിലെ എൻട്രികൾ എപ്പോൾ പ്രസക്തമാകുന്നു?