App Logo

No.1 PSC Learning App

1M+ Downloads
ബിസിനസ് സൈക്കിളുകളെ നിയന്ത്രിച്ച് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുന്നതിനുള്ള നടപടികൾ ഗവൺമെൻറ് ബജറ്റിലൂടെ നടപ്പിലാക്കുമ്പോൾ അത് അറിയപ്പെടുന്നത്?

Aദൃഢീകരണ ധർമ്മം

Bവിനിയോഗ ധർമ്മം

Cപുനർവിതരണ ധർമ്മം

Dപൊതു ഉത്പാദനം

Answer:

A. ദൃഢീകരണ ധർമ്മം

Read Explanation:

ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ട് സർക്കാർ സമ്പദ് വ്യവസ്ഥയിൽ മൂന്നുതരം ഇടപെടലുകൾ ആണ് നടത്താറുള്ളത് :

  1. ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)
  2. ബജറ്റിന്റെ പുനർവിതരണ ധർമ്മം(Redistribution Function)
  3. ബജറ്റിന്റെ ദൃഢീകരണ ധർമ്മം (Stabilisation Function)

ബജറ്റിന്റെ വിനിയോഗ ധർമ്മം (Allocation Function)

  • പൊതു വസ്തുക്കൾ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനായി ഗവൺമെൻറ് ബജറ്റിലൂടെ ചില പ്രത്യേക നടപടികൾ ആവിഷ്കരിക്കുന്നു.
  • ഇത് ബജറ്റിന്റെ വിനിയോഗ ധർമ്മം എന്നറിയപ്പെടുന്നു. 
  • ഇതിലൂടെ തുല്യ നീതി നടപ്പാക്കുകയും പൊതു വസ്തുക്കളിൽ (Public Goods) നിന്നുള്ള പ്രയോജനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുകയും ചെയ്യുന്നു.
  •  ഭരണനിർവഹണം, റോഡുകൾ, ദേശീയ സുരക്ഷ എന്നിവയും പൊതു വസ്തുക്കളുടെ നിർവചനത്തിൽ വരുന്നു 

പുനർവിതരണ ധർമ്മം

  • സ്വതന്ത്ര സമ്പദ് വ്യവസ്ഥയിൽ ഉണ്ടായേക്കാവുന്ന സമ്പത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിലെ അസമത്വം ഇല്ലാതാക്കുന്നതിനാണ് പുനർവിതരണ ധർമ്മം നടപ്പിലാക്കുന്നത്.
  • നികുതികൾ പിരിക്കുന്നതിലൂടെയും, പണം കൈമാറ്റം നടത്തുന്നതിലൂടെയും വ്യക്തിഗത വിനിയോജ്യ വരുമാനത്തിന്റെ അളവ് നിശ്ചയിക്കുവാൻ സർക്കാരിന് സാധിക്കും.
  • ഇതിലൂടെ സമൂഹത്തിൽ നീതിപൂർവ്വമായി വിതരണം സാധ്യമാക്കാൻ ഗവൺമെന്റിന് കഴിയുന്നു
  • ഈ പ്രക്രിയകളിലൂടെയാണ് ഗവൺമെൻറ് ബജറ്റിന്റെ പുനർവിതരണ ധർമ്മം സാധ്യമാക്കുന്നത്

ബജറ്റിന്റെ ദൃഢീകരണ ധർമ്മം

  • ഒരു സമ്പദ് വ്യവസ്ഥയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ നിലവാരത്തിൽ ചാക്രികമായ ഉയർച്ചകളും താഴ്ചകളും ഉണ്ടാകുന്നതിനെ ബിസിനസ് സൈക്കിൾ എന്ന് വിളിക്കുന്നു.
  • ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ബിസിനസ് സൈക്കിളുകളെ നിയന്ത്രിച്ച് സമ്പദ് വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുന്നതിനുള്ള നടപടികളാണ് ഗവൺമെൻറ് ബജറ്റിലൂടെ കൈക്കൊള്ളുന്നത്.
  • ഇതിനെ ബഡ്ജറ്റിന്റെ ദൃഢീകരണം ധർമ്മം എന്ന് വിളിക്കുന്നു.
  • ചോദനം വർദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ വേണ്ടി സർക്കാർ ദൃഢീകരണം ധർമ്മം നടപ്പിലാക്കുന്നു

Related Questions:

Which of the following is NOT included in the financial budget of India?
ഒരു ബജറ്റിലെ മൊത്തം ചിലവിൽ നിന്ന് മൊത്തം വരവ് കുറച്ചാൽ കിട്ടുന്നതാണ് ബജറ്റ് കമ്മി. അതേ സമയം കടം വാങ്ങൽ ഒഴികെയുള്ള മൊത്തം വരവ്, മൊത്തം ചിലവിൽ നിന്ന് കുറച്ചാൽ കിട്ടുന്നതാണ് ധനകമ്മി. ഇന്ത്യയുടെ ( Union Budget 2024-25) യൂണിയൻ ബജറ്റ് 2024-25 പ്രകാരം GDP യുടെ എത്ര ശതമാനമാണ് ധനകമ്മി ?
By which bill does the government make arrangement for the collection of revenues for a year?
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?
കമ്മി ബഡ്ജറ്റ് എന്നാൽ എന്താണ് ?