Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധമതത്തിൽ സാധാരണക്കാരെ വിളിച്ചിരുന്നത് ?

Aഭിക്ഷുക്കൾ

Bഉപാസകർ

Cശ്രമണർ

Dഗ്രഹസ്ഥർ

Answer:

B. ഉപാസകർ

Read Explanation:

ബുദ്ധമതത്ത്വങ്ങൾ

നാല് ആര്യസത്യങ്ങളെ അടിസ്ഥാനമാക്കിയാണ് ബുദ്ധൻ തൻ്റെ സന്ദേശം പ്രചരിപ്പിച്ചത്. 

ഇവ താഴെ പറയുംപ്രകാരം സംഗ്രഹിക്കാം: 

  1. ലൗകികജീവിതം മുഴുവനും ദുഃഖസമ്പൂർണ്ണമാണ്..

  2. തൃഷ്ണയാണ് ദുഃഖത്തിൻ്റെയും മൂലകാരണം.  

  3. തൃഷ്‌ണയെ  നിവാരണം ചെയ്യുകയാണ് ദുഃഖനാശത്തിനുള്ള ഏകമാർഗ്ഗം. 

അഷ്ടാംഗമാർഗ്ഗം

  • തൃഷ്ണാനിവാരണത്തിന് എട്ടു മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

  • തൃഷ്ണ‌യെ ഉന്മൂലനംചെയ്‌തു ദുരിതത്തിൽനിന്നും ലൗകികജീവിതത്തിൽനിന്നും മുക്തിനേടുവാൻ ബുദ്ധമതം നിർദ്ദേശിക്കുന്ന അഷ്ടാംഗമാർഗ്ഗം.

  1. ശരിയായ ജ്ഞാനം (സമ്യക്‌ദൃഷ്‌ടി)

  2. ശരിയായ സങ്കല്പ്‌പം (ശുദ്ധസങ്കല്‌പം)

  3. ശരിയായ സംസാരം (സമ്യക്‌വാക്യം)

  4. ശരിയായ പെരുമാറ്റം (സമ്യക്‌കർമ്മം)

  5. ശരിയായ ജീവിതരീതി (സമ്യക് ആജീവം)

  6. ശരിയായ യത്നം (സമ്യക്‌വ്യായാമം)

  7. ശരിയായ ആലോചന (സമ്യക്‌സ്‌മൃതി)

  8. ശരിയായ ഏകാഗ്രത (സമ്യക് ‌സമാധി)

  • ധാർമ്മികമൂല്യങ്ങൾ അടങ്ങിയ ഒരുയർന്ന പെരുമാറ്റസംഹിതയാണ് ഈ മാർഗ്ഗങ്ങൾകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

  • തീവ്രവാദങ്ങളെയെല്ലാം തിരസ്‌കരിച്ച് പൊതുവേ എല്ലാവർക്കും സമാകർഷകമായ ഒരു മദ്ധ്യമാർഗ്ഗം സ്വീകരിക്കുവാനാണ് ബുദ്ധമതം ജനങ്ങളെ പ്രേരിപ്പിച്ചത്. 

  • ജൈനരുടെ നിർദ്ദയമായ സന്യാസി രീതിയോടും ഹിന്ദുക്കളുടെ സങ്കീർണ്ണമായ മതാനുഷ്‌ഠാനസംഹിതയോടും അതിന് എതിർപ്പാണുണ്ടായിരുന്നത്. 

  • ബുദ്ധൻ വേദങ്ങളെയും വേദാചാരങ്ങളെയും ഉപേക്ഷിച്ച് ദൈവത്തിന്റെ അസ്‌തിത്വത്തെ പരോക്ഷമായി നിഷേധിക്കുകയും ചെയ്‌തു.

  • ബുദ്ധമതതത്ത്വങ്ങൾ പ്രധാനമായും ഹിന്ദുമതത്തിൽനിന്നും സ്വീകരിക്കപ്പെട്ടതാണ്. 

  • ബുദ്ധൻ അവയ്ക്കു തൻ്റേതായ വ്യാഖ്യാനം നല്കി, പുരോഗമനോന്മുഖമാക്കി എന്നേയുള്ളു. 

  • അതിനാൽ ബുദ്ധമതത്തെ ഹിന്ദുമതത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പായിപോലും വിശേഷിപ്പിക്കാറുണ്ട്. 

  • അതേ സമയം ബുദ്ധമതവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്.

  • ബുദ്ധൻ വേദതത്ത്വങ്ങളുടെ അപ്രമാദിത്വത്തിലോ വേദാചാരങ്ങളുടെ പ്രഭാവത്തിലോ വിശ്വസിച്ചില്ല. 

  • ദൈവത്തിൻ്റെ അസ്‌തിത്വത്തെയും ആത്മാവിന്റെ അനശ്വരതയെയും നിഷേധിക്കുക കാരണം ബുദ്ധമതം ഒരുതരം നിരീശ്വര വാദമായിരുന്നു. 

  • കർമ്മമാണ് മനുഷ്യൻ്റെ വിധിയെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകമെന്നും അതിനാൽ കർമ്മത്തെ കുറ്റമറ്റതാക്കുകയാണ് മനുഷ്യന് നിർവാണസിദ്ധിക്കുള്ള വഴിയെന്നും ബുദ്ധമതം അനുശാസിച്ചു.

  • ജൈനമതത്തിന്റെ എന്നപോലെ ബുദ്ധമതത്തിൻ്റെയും പരമപ്രധാനമായ തത്ത്വങ്ങളിൽ ഒന്നായിരുന്നു അഹിംസ.

  • ബുദ്ധമതവും ജൈനമതത്തെപ്പോലെ ഒരു ജാതിരഹിത സാമൂഹ്യവ്യവസ്ഥിതിക്കുവേണ്ടി നിലകൊണ്ടു. 

  • ആശ്രമജീവിതത്തിൽ അധിഷ്‌ഠിതമായ ഒരു സംഘടന ബുദ്ധൻ തന്റെ അനുയായികൾക്കുവേണ്ടിപടുത്തുയർത്തി. 

  • ബുദ്ധമതസന്യാസികളെ 'ഭിക്ഷുക്കളെ'ന്നും സാധാരണക്കാരെ 'ഉപാസക'രെന്നും വിളിച്ചുപോന്നു. 

  • ഭിക്ഷുക്കളുടെ സംഘടനയായ 'സംഘം' ബുദ്ധമത സന്ദേശ പ്രചാരണത്തിനുവേണ്ടി പ്രത്യേകം സംവിധാനം ചെയ്യപ്പെട്ടതായിരുന്നു. 

  • അത് ഒരു സാർവജനീനസ്വഭാവമുള്ള പ്രജായത്തെ സംഘടനയായിരുന്നു. 

  • ജാതിവർണ്ണഭേദങ്ങളില്ലാതെ എല്ലാവർക്കും 'സംഘ'ത്തിൽ അംഗമാകുവാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. 

  • സംഘത്തിന്റെ എല്ലാ തീരുമാനങ്ങളും ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് എടുത്തിരുന്നത്. 

  • 'ഭിക്ഷുണി'കളുടേതായ ഒരു പ്രത്യേക സംഘടനയും ഉണ്ടായിരുന്നു. ലോകത്തിലെ മതപ്രചാരണസംഘടനകളിൽവച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി 'സംഘം' രൂപംകൊണ്ടു. 

  • 'ബുദ്ധം', 'സംഘം', 'ധർമ്മം' ഇവയാണ് ബുദ്ധമതത്തിൻ്റെ വിശുദ്ധസ്തംഭത്രയം.


Related Questions:

Who propagate Jainism?
ശ്രീബുദ്ധൻ നാടുവിട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന കുതിര :

പാർശ്വനാഥനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ക്രിസ്തു‌വിനുമുമ്പ് ഏകദേശം 877-നും 777-നും മധ്യേയാണ് പാർശ്വനാഥൻ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
  2. മുപ്പത്തിയൊന്നാമത്തെ വയസ്സിൽത്തന്നെ അദ്ദേഹം ജൈനമത തത്ത്വങ്ങൾ ആവിഷ്‌കരിച്ചു.
  3. മഹാവീരനുമുമ്പ് ഇരുപത്തിമൂന്ന് തീർത്ഥങ്കരന്മാർ ജീവിച്ചിരുന്നുവെന്നും പാർശ്വനാഥൻ അവരിൽ ഇരുപത്തിമൂന്നാമത്തേതായിരുന്നുവെന്നുമാണ് ജൈനമതക്കാരുടെ വിശ്വാസം. 
    പ്രസിദ്ധമായ ജൈൻ ടവർ സ്ഥിതിചെയ്യുന്നത് എവിടെ :

    ജൈനമതത്തിലെ ത്രിരത്നങ്ങൾ ഏവ :

    1. ശരിയായ വിശ്വാസം
    2. ശരിയായ സ്മരണ
    3. ശരിയായ ധ്യാനം
    4. ശരിയായ അറിവ്
    5. ശരിയായ പ്രവൃത്തി