Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധി എന്നത് ഒരൊറ്റ പ്രതിഭാസമാണ്. അത് വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രതിബിംബിക്കുന്ന ബൗദ്ധിക ശേഷിയുടെ സമാഹാരമാണ്. ഇങ്ങനെ അഭിപ്രായപ്പെടുന്ന ബുദ്ധി സിദ്ധാന്തം :

Aബഹുഘടക സിദ്ധാന്തം

Bസംഘഘടക സിദ്ധാന്തം

Cദ്വിഘടക സിദ്ധാന്തം

Dഏകഘടക സിദ്ധാന്തം

Answer:

D. ഏകഘടക സിദ്ധാന്തം

Read Explanation:

ഏകഘടക സിദ്ധാന്തം (Single /Unitory/Monarchic Theory)

  • ഏകഘടക സിദ്ധാന്തത്തിന്റെ വക്താവ് - ഡോ ജോൺസൺ (Dr. Johnson)
  • ബുദ്ധി എന്നത് ഒരൊറ്റ പ്രതിഭാസമാണ്. അത് വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളിലും പ്രതി ബിംബിക്കുന്ന ബൗദ്ധിക ശേഷിയുടെ സമാഹാരമാണെന്നും ഏകഘടക സിദ്ധാന്തം അഭി പ്രായപ്പെടുന്നു. 
  • ഏതെങ്കിലും ഒരു മേഖലയിൽ ബുദ്ധിമാനായ വ്യക്തി എല്ലാ മേഖലയിലും ബുദ്ധിമാനായിരിക്കും എന്ന് ഈ സിദ്ധാന്തം വാദിക്കുന്നു.

Related Questions:

“ഫ്രെയിംസ് ഓഫ് മൈൽഡ് : ദ തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റലിജൻസ് (1983)'' എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവ് :
തെളിഞ്ഞ ബോധത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനും യുക്തിപൂർവം ചിന്തിക്കുന്നതിനും തൽക്ഷണം തീരുമാനങ്ങളെടുക്കുന്നതിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുമുള്ള കഴിവാണ് ബുദ്ധി :
ട്രൈയാർക്കിക്ക് സിദ്ധാന്തം ആവിഷ്കരിച്ചത് ?
ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി പൊതുവായ ബുദ്ധിയുടെയും ഗണിതത്തിലെ പ്രത്യേക ബുദ്ധിയുടെയും സങ്കലിത ഫലമാണ്. ഈ പ്രസ്താവന താഴെപ്പറയുന്ന ഏത് ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ബുദ്ധിമാനം" എന്ന പദം ആദ്യമായി പ്രയോഗിച്ചത് ?