App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധിമാപനം എന്ന ആശയം ആവിഷ്കരിച്ചത് ആര് ?

Aസ്റ്റേൺ

Bബിനെ

Cറൈസ്

Dബെല്ലിവ്യൂ

Answer:

A. സ്റ്റേൺ

Read Explanation:

ബുദ്ധിമാപനം (Measurement of Intelligence) 

  • ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ആൽഫ്രഡ് ബിനെ (Alfred Binet)യും സുഹൃത്തായ തിയോഡർ സൈമണും ചേർന്നാണ്.
  • അവർ തയാറാക്കിയ മാപനം ബിനെ സൈമൺ മാപനം എന്നറിയപ്പെടുന്നു.
  • 30 ചോദ്യങ്ങൾ ഉൾപ്പെട്ട ബുദ്ധിശോധകമാണ് - Binet Simon Scale 
  • കാലിക വയസ് (Chronological Age- CA), മാനസിക വയസ് (MentalAge -MA) എന്നീ സങ്കല്പങ്ങൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ബിനെ - സൈമൺ ബുദ്ധിമാപിനിയിലാണ്.
  • ബുദ്ധി പരീക്ഷയുടെ പിതാവ് (Father of In telligence test) എന്നറിയപ്പെടുന്നത് - ആൽഫ്രഡ് ബിനെ
  • ബുദ്ധിമാപനം എന്ന ആശയം ആവിഷ്കരിച്ചത് - സ്റ്റേൺ (Stern)
  • ബുദ്ധിമാപനത്തിന്റെ പിതാവ് (Father of measures of Intelligence) - സർ ഫ്രാൻസിസ് ഗാൾട്ടൻ

Related Questions:

ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് ട്രൈയാർക്കിക് സിദ്ധാന്തം അവതരിപ്പിച്ചത് ?
ഒരു നാവികന് താഴെ പറയുന്ന ഏതു തരം ബുദ്ധിശക്തി ആണ് ഏറ്റവും കൂടുതൽ വേണ്ടത് ?
ബുദ്ധി പൂർവ്വക വ്യവഹാരത്തിൽ സാഹചര്യ രൂപവത്കരണത്തിന് സ്ഥാനം നൽകിയ മനശാസ്ത്രജ്ഞൻ ആണ് ?

ഹൊവാർഡ് ഗാർഡ്നറിന്റെ ബഹുതരബുദ്ധിയിൽ തെറ്റായവ തിരഞ്ഞെടുക്കുക ?

  1. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
  2. വിവ്രജന ചിന്തന ബുദ്ധിശക്തി
  3. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
  4. പ്രതീകാത്മക ബുദ്ധിശക്തി
  5. അസ്തിത്വപരമായ ബുദ്ധിശക്തി
    "പ്രകൃതിബന്ധിത ബുദ്ധിശക്തി" ഏത് ഗ്രന്ഥത്തിലാണ് ഹൊവാർഡ് ഗാർഡ്നർ അവതരിപ്പിച്ചത് ?