App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധിശക്തിയിൽ സാമാന്യ ഘടകം, വിശിഷ്ട ഘടകം എന്നീ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aതോൺഡൈക്

Bസ്പിയർമാൻ

Cഗിൽഫോർഡ്

Dഗാർഡനർ

Answer:

B. സ്പിയർമാൻ

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory / G Factor - S. Factor):

  • ദ്വിഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്, ചാൾസ് സ്പിയർമാൻ (Charles Spearman) ആണ്.
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് ഘടകങ്ങൾ കൂടിച്ചേർന്നതാണ് ബുദ്ധി ശക്തി.
  1. സാമാന്യഘടകം / പൊതുഘടകം (General Factor or G Factor)
  2. സവിശേഷഘടകം (Specific Factor or S Factor)

 

പൊതു ഘടകം:

  • ബുദ്ധിപരമായ ഏത് പ്രവർത്തനവും കൈകാര്യം ചെയ്യാൻ, വ്യക്തിയെ സഹായിക്കുന്ന ഘടകമാണ്, പൊതു ഘടകം (General Factor).
  • വ്യക്തികളുടെ എല്ലാ മാനസിക പ്രവർത്തനത്തിലും 'G' ഏറിയോ കുറഞ്ഞോ അടങ്ങിയിരിക്കുന്നു.

 

സവിശേഷ ഘടകം:

  • ഓരോ സവിശേഷ വിഷയവും കൈകാര്യം ചെയ്യുന്നതിന്, ആ മേഖലയുമായി ബന്ധപ്പെട്ട ഘടകമാണ് സവിശേഷ ഘടകം (Specific Factor).
  • ഓരോ മേഖലയ്ക്കും പ്രത്യേകമായി വേണ്ട ഘടകമാണ് 'S' ഘടകം.

 

  • 'G' യും നിരവധി 'S' ഘടകങ്ങളും കൂടി ച്ചേർന്നാണ് വ്യക്തികളിൽ മാനസിക കഴിവുകൾ വികസിക്കുന്നത്.
  • ഒരു വ്യക്തിയുടെ 'G' യും 'S'കളും, മറ്റു വ്യക്തികളിൽ നിന്നും വ്യത്യസ്തമാണ്.
  • ഇത് വ്യക്തി വ്യത്യാസത്തിന് കാരണമാകുന്നു.

ഉദാഹരണം:

     ഗണിതത്തിൽ മെച്ചപ്പെട്ട കുട്ടി, ഫിസിക്സിൽ മിടുക്കനാകണമെന്നില്ല.

 

 

G ഘടകവും, S ഘടകവും ഒരു ഉദാഹരണത്തിലൂടെ:

  • ആനി എന്ന കുട്ടിയ്ക്ക് ഗണിത സംബന്ധിയായ ക്രിയകൾ വേഗത്തിൽ ചെയ്യാൻ കഴിയുന്നു.
  • ഇതിന് ആനിയെ സഹായിക്കുന്നത്, പൊതു ഘടകമായ G യും, ഗണിതത്തിലെ സവിശേഷ ഘടകമായ S1 ഉം ചേർന്നാണ്.
  • വയലിൻ വായിക്കാൻ ആനിയെ സഹായിക്കുന്നത് പൊതു ഘടകമായ G യും, സംഗീതത്തിലെ സവിശേഷ ഘടകമായ S2 ഉം ചേർന്നാണ്.
  • കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ആനിയെ സഹായിക്കുന്നത് പൊതു ഘടകമായ G ഉം, കമ്പ്യൂട്ടർ എന്ന സവിശേഷ മേഖലയിലെ കഴിവായ S3 ഉം ചേർന്നാണ്.
  • ആനിയുടെ ആകെ ബുദ്ധി ശക്തി എന്നത് പൊതു ഘടകമായ G യും, നിരവധി S ഘടകങ്ങളും ചേർന്നതാണ്.

ആകെ ബുദ്ധി ശക്തി = G + S1 + S2 + S3 +...........Sn  

 

Note: 

     G ഘടകം ഉയർന്ന തോതിലുള്ള വ്യക്തികൾക്ക്, ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയിലും, സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാകുമെന്ന് ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു.


Related Questions:

Select a performance test of intelligence grom the given below:
"ബുദ്ധിശക്തി പുനഃപരിശോധിക്കുന്നു (Intelligence re-framed)" എന്ന പുസ്തകത്തിൽ ഗാർഡനർ എത്ര തരം ബുദ്ധികളെകുറിച്ച് പറയുന്നു ?
ബുദ്ധി (Intelligence) എന്നത് ഏത് തരത്തിലുള്ള ആശയമാണ് ?
ഫ്രാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് ?
Who was the exponent of Multifactor theory of intelligence