Challenger App

No.1 PSC Learning App

1M+ Downloads
ബോയിൽ നിയമം അനുസരിച്ച്, P x V യുടെ മൂല്യം എന്തായിരിക്കും?

Aപൂജ്യം

Bമാറിക്കൊണ്ടിരിക്കും

Cഒരു സ്ഥിര സംഖ്യ

Dവാതക തന്മാത്രകളുടെ എണ്ണം

Answer:

C. ഒരു സ്ഥിര സംഖ്യ

Read Explanation:

  • വാതകങ്ങളുടെ വ്യാപ്‌തം, മർദം ഇവതമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചത് ബ്രിട്ടീഷ് ഭൗതിക - രസതന്ത്രശാസ്ത്രജ്ഞനായ റോബർട്ട് ബോയിൽ (1627-1691) ആണ്. ഈ ബന്ധം ബോയിൽ നിയമം എന്ന് അറിയപ്പെടുന്നു.

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്‌തവും മർദവും വിപരീത അനുപാതത്തിലായിരിക്കും.

  • മർദം P എന്നും, വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ; P x V ഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

6.022 × 10^23 തന്മാത്രകളെ എന്തു വിളിക്കുന്നു?
താപനില എന്നാൽ എന്തിൻ്റെ അളവാണ്?
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോഴുണ്ടാകുന്ന വാതകമേത്?
ഉൽകൃഷ്ടവാതകം ഏതാണ് ?
In which states of matter diffusion is greater?