ബോർഡർ ഗവാസ്കർ ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?Aഇന്ത്യ-ഇംഗ്ലണ്ട്Bഇന്ത്യ - ഓസ്ട്രേലിയCഇന്ത്യ - ബംഗ്ലാദേശ്Dഇന്ത്യ - ശ്രീലങ്കAnswer: B. ഇന്ത്യ - ഓസ്ട്രേലിയ Read Explanation: ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ഒരു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി. വിഖ്യാതരായ മുൻ ക്യാപ്റ്റൻമാരായ ഓസ്‌ട്രേലിയയുടെ അലൻ ബോർഡർ, ഇന്ത്യയുടെ സുനിൽ ഗവാസ്‌കർ എന്നിവരുടെ പേരിലാണ് പരമ്പര അറിയപ്പെടുന്നത്. 1996 - 97 കാലയളവിലാണ് ആദ്യ ബോർഡർ-ഗവാസ്‌കർ ട്രോഫി മത്സരം അരങ്ങേറിയത്. പ്രഥമ മത്സരത്തിൽ ഇന്ത്യ ജേതാക്കളായി. 1996 മുതൽ 65 ഇന്നിംഗ്സുകളിൽ നിന്ന് 3262 റൺസ് നേടി സച്ചിൻ ടെണ്ടുൽക്കറാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത്. 20 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയിട്ടുള്ള അനിൽ അനിൽ കുംബ്ലെയാണ് ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും വിക്കറ്റുകൾ നേടിയിട്ടുള്ള ബൗളർ. Read more in App