App Logo

No.1 PSC Learning App

1M+ Downloads
ബ്രയോഫൈറ്റുകളെ സസ്യലോകത്തിലെ ഉഭയജീവികൾ എന്നു വിളിക്കുവാനുള്ള കാരണം :

Aവെള്ളത്തിലും കരയിലും കാണപ്പെടുന്നതുകൊണ്ട്

Bഈർപ്പമുള്ള സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതുകൊണ്ട്

Cലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ

Dകരയിൽ ജീവിക്കുവാൻ ആദ്യമായി അനുകൂലനങ്ങൾ രൂപപ്പെട്ടതിനാൽ

Answer:

C. ലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ

Read Explanation:

  • കരയിലെ സസ്യങ്ങളിൽ പരിണാമപരമായി ആദ്യമുണ്ടായ വിഭാഗമാണ് ബ്രയോഫൈറ്റുകൾ.

  • ഇവയ്ക്ക് കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുണ്ട്. ഇവയുടെ പുരുഷ ഗമീറ്റുകൾ (ആന്തറോസോയ്ഡുകൾ) ഫ്ലെജെല്ലം (flagellum) ഉള്ളവയാണ്. ഈ ഗമീറ്റുകൾക്ക് അണ്ഡത്തിലേക്ക് നീന്തിയെത്താൻ ജലം അത്യാവശ്യമാണ്.

  • അതുകൊണ്ടാണ് ബ്രയോഫൈറ്റുകൾക്ക് പ്രത്യുത്പാദനത്തിന് ജലം കൂടിയേ തീരൂ. ഈ സവിശേഷതയാണ് അവയെ സസ്യലോകത്തിലെ ഉഭയജീവികൾ എന്ന് വിളിക്കാൻ കാരണം.

  • ഉഭയജീവികളായ തവളകൾക്ക് പ്രത്യുത്പാദനത്തിന് ജലം ആവശ്യമായതുപോലെ ബ്രയോഫൈറ്റുകൾക്കും അത്യാവശ്യമാണ്.


Related Questions:

മനുഷ്യരിൽ SRY-ജീനുകൾ കാണപ്പെടുന്നത് :
Best position for a client in :
ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?
ഹൊറിസോണ്ടൽ ആക്സിസിസ് ഏതു പെയിനിലാണ് ലംബമായി കടന്നു പോകുന്നത് ?
ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?