Challenger App

No.1 PSC Learning App

1M+ Downloads
ബ്രയോഫൈറ്റുകളെ സസ്യലോകത്തിലെ ഉഭയജീവികൾ എന്നു വിളിക്കുവാനുള്ള കാരണം :

Aവെള്ളത്തിലും കരയിലും കാണപ്പെടുന്നതുകൊണ്ട്

Bഈർപ്പമുള്ള സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതുകൊണ്ട്

Cലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ

Dകരയിൽ ജീവിക്കുവാൻ ആദ്യമായി അനുകൂലനങ്ങൾ രൂപപ്പെട്ടതിനാൽ

Answer:

C. ലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ

Read Explanation:

  • കരയിലെ സസ്യങ്ങളിൽ പരിണാമപരമായി ആദ്യമുണ്ടായ വിഭാഗമാണ് ബ്രയോഫൈറ്റുകൾ.

  • ഇവയ്ക്ക് കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുണ്ട്. ഇവയുടെ പുരുഷ ഗമീറ്റുകൾ (ആന്തറോസോയ്ഡുകൾ) ഫ്ലെജെല്ലം (flagellum) ഉള്ളവയാണ്. ഈ ഗമീറ്റുകൾക്ക് അണ്ഡത്തിലേക്ക് നീന്തിയെത്താൻ ജലം അത്യാവശ്യമാണ്.

  • അതുകൊണ്ടാണ് ബ്രയോഫൈറ്റുകൾക്ക് പ്രത്യുത്പാദനത്തിന് ജലം കൂടിയേ തീരൂ. ഈ സവിശേഷതയാണ് അവയെ സസ്യലോകത്തിലെ ഉഭയജീവികൾ എന്ന് വിളിക്കാൻ കാരണം.

  • ഉഭയജീവികളായ തവളകൾക്ക് പ്രത്യുത്പാദനത്തിന് ജലം ആവശ്യമായതുപോലെ ബ്രയോഫൈറ്റുകൾക്കും അത്യാവശ്യമാണ്.


Related Questions:

കോവിഡിനെതിരായി എം.ആർ.എൻ.എ. വാക്സിൻ വികസിപ്പിച്ചതിന് വൈദ്യശാസ്ത്ര നോബൽ നേടിയ വ്യക്തി ആര് ?
കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ലോകാരോഗ്യ സംഘടനയുടെ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ഇന്ത്യ ഗവണ്മെൻറ് സമ്പൂർണ പോളിയോ പ്രതിരോധ പ്രചാരണം ആരംഭിച്ച വർഷം ഏത്?
ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ് :

വാക്സിനുകളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും ഉപയോഗം ഇനിപ്പറയുന്ന ഏത് പകർച്ചവ്യാധികളെ നിയന്ത്രിച്ചു?

  1. പോളിയോയും ടെറ്റനസും
  2. ഡിഫ്തീരിയയും ന്യുമോണിയയും
  3. ക്യാൻസറും എയ്ഡ്സും