Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർ ബംഗാൾ പ്രവിശ്യയിൽ നടപ്പിലാക്കിയ ഭൂഉടമാസമ്പ്രദായം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

Aറയട്ട്‌വാരി സമ്പ്രദായം

Bമഹൽവാരി സമ്പ്രദായം

Cസെമീന്ദാരി സമ്പ്രദായം

Dജാഗിർദാരി സമ്പ്രദായം

Answer:

C. സെമീന്ദാരി സമ്പ്രദായം

Read Explanation:

കാർഷികമേഖല

(Agricultural Sector)

  • കോളനി ഭരണകാലത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചായിരുന്നു.

  • ജനസംഖ്യയുടെ 85 ശതമാനത്തോളം പേർ ജീവിതോപാധിയായി പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിച്ചിരുന്നു.

  • കാർഷികമേഖലയിലെ മുരടപ്പിന് പ്രധാനകാരണം കോളനിഭരണകാലത്തെ വളരെ താഴ്ന്ന നിലയിലെ കാർഷികോല്പാദനക്ഷമത (Agricultural Productivity).

  • ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭൂവുടമാ സമ്പ്രദായമാണ് കുറഞ്ഞ കാർഷികോൽപ്പാദനക്ഷമതയുടെ പ്രധാനകാരണം

  • ബംഗാൾ പ്രവിശ്യയിൽ (നിലവിലെ കിഴക്കൻ സംസ്ഥാ നങ്ങൾ) നടപ്പിലാക്കിയ ഭൂഉടമാസമ്പ്രദായം സെമീന്ദാരി സമ്പ്രദായം

  • കൃഷിയിൽ നിന്നുള്ള ലാഭം കാർഷകർക്കല്ല മറിച്ച് ഇടനിലക്കാരായ സെമീന്ദാർമാർക്കാണ് ലഭിച്ചിരുന്നത്. എന്നാൽ കാർഷികമേഖലയിലെ പുരോഗതിക്കുവേണ്ടി കോളനി ഭരണകൂടമോ ഒന്നും ചെയ്‌തിരുന്നില്ല. കർഷകരിൽ നിന്ന് വൻതോതിൽ പാട്ടം പിരിച്ചെടുക്കുന്നതിൽ മാത്രമായിരുന്നു സെമീന്ദാർമാരുടെ ശ്രദ്ധ. വർദ്ധിച്ച പാട്ട ഭാരം കർഷകരുടെ ജീവിതം ദുസ്സഹമാക്കി.

  • ഈ സമ്പ്രദായപ്രകാരം സെമീന്ദാർ കൃത്യസമയത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നികുതി അടയ്ക്കേണ്ടതുണ്ട്.

  • അല്ലാത്തപക്ഷം സെമീന്ദാർക്ക് ഭുമിയിന്മേലുള്ള അവകാശം നഷ്ടപ്പെടും. ആയതിനാൽ കൃഷിക്കാരുടെ സാമ്പത്തികാവസ്ഥയെ സെമീന്ദാർമാർ ഒരിക്കലും പരിഗണിച്ചിരുന്നില്ല.

  • കൂടാതെ പഴഞ്ചൻ സാങ്കേതികവിദ്യ, ജലസേചന സൗകര്യങ്ങളുടെ അഭാവം, രാസവളങ്ങളുടെ കുറഞ്ഞ ഉപയോഗം എന്നിവയും കാർഷികമേഖലയിലെ മുരടിപ്പിന് കാരണമായി.


Related Questions:

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ രാജ്യത്തിന്റെ മൊത്തം യഥാർത്ഥ ഉൽപന്ന (Aggregate Real Output) വളർച്ചാനിരക്ക് എത്ര ശതമാനത്തിൽ താഴെയായിരുന്നു ?
“എന്റെ രണ്ട് സന്ദർശനങ്ങൾ ബംഗാൾ ഈജിപ്‌തിനേക്കാൾ സമ്പന്നമാണെന്ന വസ്‌തുതയെ അരക്കിട്ടുറപ്പിച്ചു. ബംഗാളിൽ നിന്ന് പരുത്തി, പട്ട്, അരി, പഞ്ചസാര, വെണ്ണ എന്നിവ ധാരാളമായി കയറ്റുമതി ചെയ്തിരുന്നു. ഗോതമ്പ്, പച്ചക്കറികൾ, ധാന്യങ്ങൾ, താറാവ്, കോഴി, വാത്ത തുടങ്ങിയവയെ സ്വന്തം ആവശ്യങ്ങൾക്കായി ധാരാളമായി ഉൽപ്പാദിപ്പിച്ചു. ചെമ്മരിയാടുകളും പന്നികളും സുലഭമായിരുന്നു. എല്ലാതരം മത്സ്യങ്ങളും സമൃദ്ധമായിരുന്നു. ജലസേചനത്തിലും സഞ്ചാരത്തിനുമായി ഗംഗയിൽ നിന്നും നിരവധി കനാലുകൾ, അളവറ്റ അധ്വാനമുപയോഗിച്ച് രാജ്‌മഹൽ മുതൽ സമുദ്രതീരം വരെ മുൻകാലങ്ങളിൽ നിർമ്മിച്ചിട്ടുണ്ടായിരുന്നു." - 17-ാം നൂറ്റാണ്ടിലെ ബംഗാളിനെ ഇപ്രകാരം വിശേഷിപ്പിച്ചത്.
At the time of Independence, what was the major characteristic of India's economy?
Which one of the following statements correctly defines the term 'Drain Theory' as propounded by Dadabhai Naoroji?
ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യയിൽ പുരോഗതി കൈവരിച്ചിരുന്ന കരകൗശല വ്യവസായങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?