App Logo

No.1 PSC Learning App

1M+ Downloads
“എന്റെ രണ്ട് സന്ദർശനങ്ങൾ ബംഗാൾ ഈജിപ്‌തിനേക്കാൾ സമ്പന്നമാണെന്ന വസ്‌തുതയെ അരക്കിട്ടുറപ്പിച്ചു. ബംഗാളിൽ നിന്ന് പരുത്തി, പട്ട്, അരി, പഞ്ചസാര, വെണ്ണ എന്നിവ ധാരാളമായി കയറ്റുമതി ചെയ്തിരുന്നു. ഗോതമ്പ്, പച്ചക്കറികൾ, ധാന്യങ്ങൾ, താറാവ്, കോഴി, വാത്ത തുടങ്ങിയവയെ സ്വന്തം ആവശ്യങ്ങൾക്കായി ധാരാളമായി ഉൽപ്പാദിപ്പിച്ചു. ചെമ്മരിയാടുകളും പന്നികളും സുലഭമായിരുന്നു. എല്ലാതരം മത്സ്യങ്ങളും സമൃദ്ധമായിരുന്നു. ജലസേചനത്തിലും സഞ്ചാരത്തിനുമായി ഗംഗയിൽ നിന്നും നിരവധി കനാലുകൾ, അളവറ്റ അധ്വാനമുപയോഗിച്ച് രാജ്‌മഹൽ മുതൽ സമുദ്രതീരം വരെ മുൻകാലങ്ങളിൽ നിർമ്മിച്ചിട്ടുണ്ടായിരുന്നു." - 17-ാം നൂറ്റാണ്ടിലെ ബംഗാളിനെ ഇപ്രകാരം വിശേഷിപ്പിച്ചത്.

Aബെർണിയർ

Bഅബ്ദുൽ ഫസൽ

Cനിക്കോളോ മനുച്ചി

Dസർ തോമസ് റോ

Answer:

A. ബെർണിയർ

Read Explanation:

കാർഷികമേഖല

(Agricultural Sector)

  • കോളനി ഭരണകാലത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചായിരുന്നു.

  • ജനസംഖ്യയുടെ 85 ശതമാനത്തോളം പേർ ജീവിതോപാധിയായി പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയെ ആശ്രയിച്ചിരുന്നു.

  • കാർഷികമേഖലയിലെ മുരടപ്പിന് പ്രധാനകാരണം കോളനിഭരണകാലത്തെ വളരെ താഴ്ന്ന നിലയിലെ കാർഷികോല്പാദനക്ഷമത (Agricultural Productivity).

  • ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭൂവുടമാ സമ്പ്രദായമാണ് കുറഞ്ഞ കാർഷികോൽപ്പാദനക്ഷമതയുടെ പ്രധാനകാരണം

  • ബംഗാൾ പ്രവിശ്യയിൽ (നിലവിലെ കിഴക്കൻ സംസ്ഥാ നങ്ങൾ) നടപ്പിലാക്കിയ ഭൂഉടമാസമ്പ്രദായം സെമീന്ദാരി സമ്പ്രദായം

  • കൃഷിയിൽ നിന്നുള്ള ലാഭം കാർഷകർക്കല്ല മറിച്ച് ഇടനിലക്കാരായ സെമീന്ദാർമാർക്കാണ് ലഭിച്ചിരുന്നത്. എന്നാൽ കാർഷികമേഖലയിലെ പുരോഗതിക്കുവേണ്ടി കോളനി ഭരണകൂടമോ ഒന്നും ചെയ്‌തിരുന്നില്ല. കർഷകരിൽ നിന്ന് വൻതോതിൽ പാട്ടം പിരിച്ചെടുക്കുന്നതിൽ മാത്രമായിരുന്നു സെമീന്ദാർമാരുടെ ശ്രദ്ധ. വർദ്ധിച്ച പാട്ട ഭാരം കർഷകരുടെ ജീവിതം ദുസ്സഹമാക്കി.

  • ഈ സമ്പ്രദായപ്രകാരം സെമീന്ദാർ കൃത്യസമയത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നികുതി അടയ്ക്കേണ്ടതുണ്ട്.

  • അല്ലാത്തപക്ഷം സെമീന്ദാർക്ക് ഭുമിയിന്മേലുള്ള അവകാശം നഷ്ടപ്പെടും. ആയതിനാൽ കൃഷിക്കാരുടെ സാമ്പത്തികാവസ്ഥയെ സെമീന്ദാർമാർ ഒരിക്കലും പരിഗണിച്ചിരുന്നില്ല.

  • കൂടാതെ പഴഞ്ചൻ സാങ്കേതികവിദ്യ, ജലസേചന സൗകര്യങ്ങളുടെ അഭാവം, രാസവളങ്ങളുടെ കുറഞ്ഞ ഉപയോഗം എന്നിവയും കാർഷികമേഖലയിലെ മുരടിപ്പിന് കാരണമായി.

  • പ്രശസ്‌ത ഫ്രഞ്ച് സഞ്ചാരിയായിരുന്ന 'ബെർണിയർ' 17-ാം നൂറ്റാണ്ടിലെ ബംഗാളിനെ ഇപ്രകാരമാണ് വിശേഷിപ്പിച്ചത്.

    “എന്റെ രണ്ട് സന്ദർശനങ്ങൾ ബംഗാൾ ഈജിപ്‌തിനേക്കാൾ സമ്പന്നമാണെന്ന വസ്‌തുതയെ അരക്കിട്ടുറപ്പിച്ചു. ബംഗാളിൽ നിന്ന് പരുത്തി, പട്ട്, അരി, പഞ്ചസാര, വെണ്ണ എന്നിവ ധാരാളമായി കയറ്റുമതി ചെയ്തിരുന്നു. ഗോതമ്പ്, പച്ചക്കറികൾ, ധാന്യങ്ങൾ, താറാവ്, കോഴി, വാത്ത തുടങ്ങിയവയെ സ്വന്തം ആവശ്യങ്ങൾക്കായി ധാരാളമായി ഉൽപ്പാദിപ്പിച്ചു. ചെമ്മരിയാടുകളും പന്നികളും സുലഭമായിരുന്നു. എല്ലാതരം മത്സ്യങ്ങളും സമൃദ്ധമായിരുന്നു. ജലസേചനത്തിലും സഞ്ചാരത്തിനുമായി ഗംഗയിൽ നിന്നും നിരവധി കനാലുകൾ, അളവറ്റ അധ്വാനമുപയോഗിച്ച് രാജ്‌മഹൽ മുതൽ സമുദ്രതീരം വരെ മുൻകാലങ്ങളിൽ നിർമ്മിച്ചിട്ടുണ്ടായിരുന്നു."


Related Questions:

ദാദാഭായ് നവറോജിയുടെ ഡ്രെയിൻ സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദേശങ്ങൾ പരിഗണിക്കുക : , താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ഇന്ത്യ ഇംഗ്ലണ്ടിൽ നിന്ന് കനത്ത വ്യാവസായിക യന്ത്രങ്ങളും ഭക്ഷണ സാധനങ്ങളും വളരെ ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തു
  2. ഇന്ത്യയെ വികസിപ്പിക്കുന്നതിന് ഇന്ത്യ ഇംഗ്ലണ്ടിന് ഹോം ചാർജുകൾ നല്കി
  3. ബ്രിട്ടീഷ് വ്യാവസായിക വിപ്ലവത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വളരെ കുറഞ്ഞ നിരക്കിൽ ഇന്ത്യ കയറ്റുമതി ചെയ്തു
  4. ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിൽ ഉപയോഗിക്കാതെ ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു
    സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ നിർണ്ണയിക്കുന്നതിൽ പഠനങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഉൾപ്പെടാത്തത് ആര് ?

    ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം ?

    i. സമത്വത്തിൽ അടിയുറച്ച സമ്പദ്വ്യവസ്ഥയുടെ രൂപീകരണം.

    ii. വൻകിട വ്യവസായങ്ങൾക്ക് പരിഗണന.

    iii. സ്വയംപര്യാപ്തവും സ്വാശ്രയവുമായ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

    ഇന്ത്യൻ വിദേശവ്യാപാരത്തിന്മേലുള്ള നിയന്ത്രണം ബ്രിട്ടൻ കൂടുതൽ കർശനമാക്കിയത് ഏത് സംഭവത്തോടെയാണ് ?
    Who is the exponent of the Theory of ''Economic Drain'' of India during the British Rule?