App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ വേലുത്തമ്പി ദളവയെ സഹായിച്ച പാലിയത്തച്ചൻ ഏതു നാട്ടുരാജ്യത്തെ മന്ത്രി ആയിരുന്നു ?

Aകൊച്ചി

Bമലബാർ

Cമൈസൂർ

Dതിരുവതാംകൂർ

Answer:

A. കൊച്ചി

Read Explanation:

പാലിയത്തച്ചൻ

  • കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരുടെ സ്ഥാനപ്പേരായിരുന്നു 'പാലിയത്തച്ചൻ'
  • 1632 മുതൽ 1809 വരെയാണ് പാലിയത്തച്ചൻമാർ കൊച്ചി രാജ്യത്തിൻറെ പ്രധാനമന്ത്രി പദവി വഹിച്ചിരുന്നത്.
  • കൊച്ചീരാജാവ് കഴിഞ്ഞാൽ കൊച്ചിയിലെ അധികാരവും പദവിയും സമ്പത്തും പാലിയത്തച്ചൻമാർക്ക് ആയിരുന്നു.

  • കൊച്ചിയിലെ അവസാനത്തെ പാലിയത്തച്ചൻ : ഗോവിന്ദൻ അച്ഛൻ
  • ഇദ്ദേഹമാണ് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്.
  • പാലിയത്തച്ചൻ 1808ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു. 
  • പ്രതികാരമായി ബ്രിട്ടീഷുകാർ കൊച്ചി ആക്രമിക്കുകയും പാലിയത്തച്ചനെ പിടികൂടി നാടുകടത്തുകയും ചെയ്തു.

 


Related Questions:

കാൺപൂരിൽ ഒന്നാം സ്വതന്ത്ര സമരം നയിച്ചത് ആരാണ് ?
ഫക്കീർ കലാപം നടന്നത് എവിടെ ?
എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത് :
ഒന്നാം സ്വതന്ത്ര സമരത്തിൻ്റെ പരാജയത്തിന് ശേഷം ബഹദൂർ ഷാ സഫറിനെ എവിടേക്കാണ് നാടുകടത്തിയത് ?
ഇന്ത്യയിൽ റെയിൽവേ ആരംഭിച്ച വർഷം :