Challenger App

No.1 PSC Learning App

1M+ Downloads
ബ്രൂണർ നിർദ്ദേശിച്ച പഠന രീതി :

Aകളി രീതി

Bഇന്ദ്രിയ പരിശീലനം

Cകണ്ടെത്തൽ പഠനം

Dക്രമീകൃത പഠനം

Answer:

C. കണ്ടെത്തൽ പഠനം

Read Explanation:

വൈജ്ഞാനിക വികാസം:

  • വൈജ്ഞാനിക വികാസം എന്ന ആശയം മുന്നോട്ട് വെച്ചത്, Jerome Seymour Brunur ആണ്.
  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.

കണ്ടെത്തൽ പഠനം (Discovery Learning)

  • കണ്ടെത്തൽ പഠനം എന്ന ആശയം മുന്നോട്ട് വെച്ചത് - ജെറോം എസ് ബ്രൂണർ
  • ക്ലാസ് റൂം പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കണ്ടെത്തൽ പഠനത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു
  • സാജാത്യ വൈജാത്യങ്ങൾ താരതമ്യം ചെയ്ത് വർഗ്ഗീകരിച്ച് നിഗമനത്തിൽ എത്തുന്നതാണ് ഇതിൻറെ സാമാന്യ രീതി
  • സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവനു വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ രീതി

Related Questions:

പഠനത്തെ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശാസ്ത്രീയമായി അളക്കുന്ന രീതിയാണ് ?
കാഴ്ചക്കുറവുള്ള കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത് ഏതിനാണ് ?
പഠനവൈകല്യത്തിനുള്ള കാരണമായി പരിഗണിക്കാത്തത് ?
നിങ്ങളുടെ ക്ലാസിൽ വേണ്ടത്ര കാഴ്ചശക്തിയില്ലാത്ത ഒരു കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിയെ നിങ്ങൾ ഏതു വിധമാണ് പരിഗണിക്കുക ?
അറിവ് ഒരു ഉൽപന്നമല്ല ഒരു പ്രകിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്' ഇങ്ങനെ പറഞ്ഞത്