Challenger App

No.1 PSC Learning App

1M+ Downloads
"ബൻജാർ' ഏതു നദിയുടെ പോഷകനദിയാണ് ?

Aകാവേരി

Bനർമ്മദ

Cകൃഷ്ണ

Dതാപ്തി

Answer:

B. നർമ്മദ

Read Explanation:

നർമ്മദ

  • മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.
  • മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.
  • അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.
  • 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം
  • 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ
  • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.
  • പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.
  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.
  • വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.
  • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.
  • 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി
  • ജബൽപൂരിനടുത്ത് നർമ്മദാ നദി സൃഷ്ടിക്കുന്ന വെള്ളച്ചാട്ടമാണ് 'ധുവാന്തർ'.
  • നർമ്മദാനദിയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഡാം ആണ് 'സർദാർ സരോവർ ഡാം'.

നർമ്മദ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ:

  1. മധ്യപ്രദേശ്
  2. ഗുജറാത്ത്
  3. മഹാരാഷ്ട്ര

നർമ്മദയുടെ പ്രധാന പോഷകനദികൾ :

  1. താവ (ഏറ്റവും നീളം കൂടിയ പോഷകനദി)
  2. ബൻജാർ
  3. ഷേർ
  4. ഹിരൺ

 


Related Questions:

ധോല-സാദിയ പാലം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
The Longest river in Peninsular India :
The _______ river originates from Multai in Betul district of Madhya Pradesh in the Satpura ranges.

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. ഗംഗാ മോഡൽ നദീതട സംരക്ഷണ പദ്ധതിക്ക് സമാനമായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ആണ് പെരിയാർ
  2. പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ മറ്റു നദികൾ ആണ് മണ്ഡോവിയും സബർമതിയും
  3. പെരിയാർ നദീ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുന്നത് ഐഐടി പാലക്കാടും എൻഐടി കോഴിക്കോടും ചേർന്നാണ്
    കൃഷ്ണ നദിക്കു കുറുകെയുള്ള അണക്കെട്ട്