ഭക്ഷ്യവസ്തുക്കളിൽ അന്നജത്തിൻറെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം ?Aസൾഫർ ടെസ്റ്റ്Bഅയഡിൻ ടെസ്റ്റ്Cകാർബൺ ടെസ്റ്റ്Dകോപ്പർ സൾഫേറ്റ് ടെസ്റ്റ്Answer: B. അയഡിൻ ടെസ്റ്റ് Read Explanation: ധാന്യകം (Carbohydrate) കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൊണ്ടാണ് ധാന്യകം നിർമിച്ചിരിക്കുന്നത്. ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുക എന്നതാണ് മുഖ്യ ധർമം. അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് എന്നിവയാണ് വിവിധ രൂപങ്ങൾ. ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ധാന്യകം അടങ്ങിയിരിക്കുന്നു. അന്നജത്തിൻറെ സാന്നിധ്യം തിരിച്ചറിയുന്നത് അയഡിൻ ടെസ്റ്റ് മുഖേന ആണ്. ആഹാരത്തില്‍ അല്പം അയഡിന്‍ ലായനി ഒഴിച്ചാല്‍ നീലനിറമാകുന്നുവെങ്കില്‍ അതില്‍ അന്നജമുണ്ട്. ഒരു ഗ്രാം അന്നജത്തില്‍ നിന്നും ഏകദേശം 4.5 കലോറി ഊർജ്ജം കിട്ടുന്നു. Read more in App