App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.ഇവയിൽ ഒന്നാം പോഷണതലത്തിൽ ഉൾപ്പെടുന്നത്?

Aസസ്യങ്ങൾ

Bസസ്യാഹാരികൾ

Cമാംസാഹാരികൾ

Dഇവരാരുമല്ല

Answer:

A. സസ്യങ്ങൾ

Read Explanation:

പോഷണതലങ്ങൾ (Trophic Level)

  • ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.
  • ഭക്ഷ്യ ശൃംഖലകൾ ആരംഭിക്കുന്നത് സസ്യങ്ങളിൽനിന്ന് ആകയാൽ അവയെ ഒന്നാം പോഷണതലത്തിൽ ഉൾപെടുത്താം.
  • സസ്യങ്ങളിൽനിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികളെ രണ്ടാം പോഷണ തലത്തിലും പോഷണത്തിനായി അവയെ ആശ്രയിക്കുന്ന മാംസാഹാരികളെ മൂന്നാം പോഷണതലത്തിലും പെടുത്താം.
  • മാംസാഹാരികളെ ഇരയാക്കുന്ന ഇരപിടിയന്മാരാണ് നാലാം പോഷണ തലത്തിൽ ഉള്ളത്.
  • ഭക്ഷ്യശ്യംഖലാജാലം സങ്കീർണമാകുന്നതനുസരിച്ച് ഒരു ജീവിതന്നെ വിവിധപോഷണതലങ്ങളിൽ ഉൾപ്പെടാം.

Related Questions:

ഒരു ആഹാര ശൃംഖലയിൽ ആദ്യ ഉപഭോക്താവ് ആവാൻ കഴിയാത്ത ജീവിവർഗ്ഗം :
ഒരു ആഹാരശൃംഖലയിലെ ഒന്നാമത്തെ ട്രോപിക തലത്തിലെ ജീവികൾ എപ്പോഴും ഇവർ ആയിരിക്കും. ആര് ?
ഒരു ജീവസമൂഹത്തിലെ ജീവികളുടെ പരസ്പര ബന്ധിതമായ ഭക്ഷ്യശൃംഖലകളെല്ലാം കൂടി ഒന്നിച്ചുചേർന്നുണ്ടാകുന്നത്?
സചേതനത്വം (Vivipary) കണ്ടു വരുന്നത് ?
A grasshopper eats plants, rabbit eats grasshopper and a hawk eats the rabbit. The position of grasshopper in the given food chain is of: