App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏത് പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാജീവ്ഗാന്ധി വധക്കേസില്‍ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചത് ?

Aആർട്ടിക്കിൾ 121

Bആർട്ടിക്കിൾ 143

Cആർട്ടിക്കിൾ 32

Dആർട്ടിക്കിൾ 142

Answer:

D. ആർട്ടിക്കിൾ 142

Read Explanation:

ആർട്ടിക്കിൾ 142

  • സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്കും പീഡിതർക്കും 'സമ്പൂർണ നീതി' ഉറപ്പാക്കാൻ സുപ്രീംകോടതിക്ക് സവിശേഷ അധികാരം നൽകുന്നു.

  • നിലവിലുള്ള നിയമങ്ങളോ ചട്ടങ്ങളോ പരാജയപ്പെടുന്ന പക്ഷം, വിധി തീർപ്പാക്കാൻ ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതിക്ക് അതിന്‍റെ പ്രത്യേക അധികാരം ഉപയോഗിക്കാം.

ആർട്ടിക്കിൾ 142 പ്രയോഗിച്ച സുപ്രധാന വിധി ന്യായങ്ങൾ :

  • രാജീവ്‌ ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ പേരറിവാളനെ  ആർട്ടിക്കിൾ 142 ഉപയോഗിച്ചുകൊണ്ടാണ് സുപ്രീം കോടതി ജയിൽ മോചിതനാക്കിയത്.

  • ഭോപ്പാൽ വാതക ദുരന്ത കേസിൽ  ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
  • അയോദ്ധ്യ കേസിൽ, കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് തർക്ക ഭൂമി കൈമാറാനുള്ള വിധി പ്രഖ്യാപിച്ചത് ആർട്ടിക്കിൾ 142 പ്രകാരമാണ്.

  • ബാബറി മസ്ജിദ്  കേസിൽ വിചാരണ റായ്ബറേലിയിൽ നിന്ന് ലക്‌നൗവിലേക്ക് മാറ്റാനും സുപ്രീം കോടതി ആർട്ടിക്കിൾ 142 പ്രയോഗിച്ചു.

  •  മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറയ്ക്കാൻ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവില്പന നിരോധിക്കാൻ വിധി പ്രസ്താവിച്ചു

  • 2013ലെ ഐ.പി.എൽ ഒത്തുകളി വിവാദം അന്വേഷിക്കാൻ ഉത്തരവിട്ടത് ആർട്ടിക്കിൾ 142 പ്രയോഗിച്ചു കൊണ്ടാണ്.

  • വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വാക്ക് പാലിക്കാതിരിക്കുകയും ചെയ്ത പുരുഷൻ, സ്ത്രീക്ക് നഷ്ടപരിഹാരം നൽകാനും ആർട്ടിക്കിൾ 142 പ്രകാരം വിധി പ്രസ്താവിച്ചിട്ടുണ്ട്.

 


Related Questions:

Which of the following is a erroneous statement regarding eligibility to be a Judge of the Supreme Court?
Who administers the oath of affirmation of the speaker of Lok Sabha?
Which of the following is not a function of the Supreme Court of India?
Under which of the following laws was the Delhi Federal Court established?
വിവാഹ ബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് താഴെ പറയുന്നവയിൽ ഏത് ആകുന്നു?