തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ള ലക്ഷ്യത്തോടെ ശ്രീരാമനെ 14 വർഷം വനവാസത്തിന് അയക്കണം എന്നുള്ള കൈകേയിയുടെ ആവശ്യം നടപ്പിലാക്കിയപ്പോൾ ഭരതൻ രാമപാദുകങ്ങളെ സാക്ഷിനിര്‍ത്തി രാമന് വേണ്ടി പതിന്നാല് വര്‍ഷത്തേക്ക് സന്യാസജീവിതം നയിച്ചുകൊണ്ട് നന്ദിഗ്രാമിലിരുന്നാണ് അയോദ്ധ്യാഭരണം നടത്തിയത്