App Logo

No.1 PSC Learning App

1M+ Downloads
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്?

Aസുബാഷ് ചന്ദ്ര ബോസ്

Bജവഹർലാൽ നെഹ്റു

Cമഹാത്മാ ഗാന്ധി

Dഇവരാരുമല്ല

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)

  • ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
  • 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
  • 1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്  സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
  • 1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
  • ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ആണവ ഗവേഷണ കേന്ദ്രം ആണിത് 
  • ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് - ട്രോംബെ

Related Questions:

When was the National Hydroelectric Power Corporation (NHPC) established?
Which state produces the most electricity from wind energy in India?
ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല ?
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം :
Which of the following Hydro Power Project in Tamil Nadu ?