App Logo

No.1 PSC Learning App

1M+ Downloads
ഭാരത കേസരി എന്നറിയപ്പെടുന്നത് ആരെയാണ് ?

Aമന്നത്ത് പത്മനാഭൻ

Bടി കെ മാധവൻ

Cവി ടി ഭട്ടത്തിരിപ്പാട്

Dകെ രാമകൃഷ്ണപിള്ള

Answer:

A. മന്നത്ത് പത്മനാഭൻ

Read Explanation:

മന്നത്ത് പത്മനാഭൻ

  • കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാനിയും,നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും.

ലഘുജീവിതരേഖ

  • 1878 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ പെരുന്നയിലാണ് ഇദ്ദേഹം ജനിച്ചത്.
  • 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി നിയമിതനായി.
  • 1905 ൽ അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചു.
  • 1912ൽ കേരളീയ നായർ സമാജം സ്ഥാപിച്ചു.
  • 1914ൽ നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
  • 1915ൽ മുൻഷി പരമുപിള്ളയുടെ നിർദ്ദേശപ്രകാരം 'നായർ ഭൃത്യ ജനസംഘം' പുനർനാമകരണം ചെയ്തു  'നായർ സർവീസ്‌ സൊസൈറ്റി' ആയി മാറി.
  • 1924ൽ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം , വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കം മുതൽ തിരുവനന്തപുരം വരെ  സവർണ്ണ ജാഥ നടത്തി.
  • 1931ൽ ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായി.
  • 1947ൽനാഷണൽ കോൺഗ്രസ്സിൽ ചേർന്ന്  സി.പി. രാമസ്വാമി അയ്യരുടെ ദിവാൻ ഭരണത്തിനെതിരെ സമരം ചെയ്തു.
  • 1947ൽ പ്രശസ്തമായ മുതുകുളം പ്രസംഗം നടത്തി.
  • 1949ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി.
  • 1949ൽ തീരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യത്തെ പ്രസിഡന്റായി നിയമിതനായി.
  • 1959ൽ ഇ.എം.എസ് സർക്കാരിനെതിരെ വിമോചന സമരം നയിച്ചു.
  • 1959 ജൂലൈ 31ന് ഇ.എം.എസ് സർക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു
  • 1959ൽ രാഷ്ട്രപതി 'ഭാരത കേസരി സ്ഥാനം' നൽകി ആദരിച്ചു.
  • 1966ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. 
  • 1970ഫെബ്രുവരി 25ന് 92ആം വയസ്സിൽ അന്തരിച്ചു.

  • "തന്റെ ദേവനും ദേവിയും സംഘടനയാണെ"ന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കർത്താവ്.
  • മന്നത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചത് - കെ.എം.പണിക്കർ
  • ഓക്സ്ഫോർഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച വ്യക്തി.

കൃതികൾ

  • എന്റെ ജീവിതസ്മരണകൾ (ആത്മകഥ)
  • പഞ്ചകല്യാണി നിരൂപണം
  • ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരൂപണം
  • ഞങ്ങളുടെ എഫ്.എം.എസ് യാത്ര

 


Related Questions:

"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനമാണിത്" ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എവിടെ
കാലടി രാമകൃഷ്ണാദ്വൈതാശ്രമ സ്ഥാപകൻ ?

Choose the incorrect statement:

  1. Chattampi Swamikal actively promoted vegetarianism as part of his reform agenda.
  2. Swamikal cited sources from the Vedas to support traditional caste practices.
  3. Swamikal advocated for women’s empowerment, encouraging them to take active roles in society
  4. The longest work of Chattampi Swamikal was Kristhumatha Niroopanam
    ' റാവു സാഹിബ് ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?
    വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ ആര് ?