Challenger App

No.1 PSC Learning App

1M+ Downloads
ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടത്

Aസർദാർ വല്ലഭായ് പട്ടേൽ

Bബിസ്മാർക്ക്

Cഗാരിബാൾഡി

DC. R. ദാസ്

Answer:

A. സർദാർ വല്ലഭായ് പട്ടേൽ

Read Explanation:

സർദാർ വല്ലഭായി പട്ടേൽ

  • സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു - ഹൈദരാബാദ്
  • ഇന്ത്യൻ ബിസ്മാർക് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - സർദാർ പട്ടേൽ
  • ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനെ സഹായിച്ച മലയാളി - വി.പി.മേനോൻ
  • സർദാർ പട്ടേൽ അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം - കറാച്ചി (1931)
  • നാഷണൽ പോലീസ് അക്കാദമി ആരുടെ നാമത്തിൽ അറിയപ്പെടുന്നു - സർദാർ വല്ലഭായി പട്ടേൽ
  • സർദാർ പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു - സൂറത്ത്
  • പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ ഉപപ്രധാനമന്ത്രി - വല്ലഭായി പട്ടേൽ
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ കേന്ദ്രമന്ത്രി - വല്ലഭായി പട്ടേൽ
  • ബർദോളി സത്യാഗ്രഹം നയിച്ചത് - പട്ടേൽ
  • സർദാർ വല്ലഭായ് പട്ടേൽ ബർദോളി സത്യാഗ്രഹം നയിച്ചതെന്ന് - 1928-ൽ
  • ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി - സർദാർ പട്ടേൽ
  • ഏറ്റവുമൊടുവിൽ മഹാത്മാ ഗാന്ധിയെ സന്ദർശിച്ച ദേശിയ നേതാവ് - സർദാർ പട്ടേൽ
  • സർദാർ പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ് - അഹമ്മദാബാദ്
  • വല്ലഭായി പട്ടേലിന് സർദാർ പദവിനൽകിയത് - ഗാന്ധിജി
  • ഇന്ത്യയിൽ ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച സർവകലാശാല - സർദാർ പട്ടേൽ സർവകലാശാല (ഗുജറാത്ത്)
  • സർദാർ പട്ടേൽ ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു - ദേശീയ മനുഷ്യവകാശ കമ്മീഷൻ (ഇപ്പോൾ മാനവർ അധികാർ ഭവൻ)
  • സർദാർ പട്ടേൽ മ്യൂസിയം എവിടെയാണ് - സൂറത്ത്
  • സർദാർ വല്ലഭായ് പട്ടേൽ മരിച്ചതെന്ന് - 1950 ഡിസംബർ 15

Related Questions:

ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിൻറെ മുഖ്യ സൂത്രധാരൻ:
ഝാൻസി റാണിയുടെ ബാല്യകാല നാമം ?
കേരളാഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനി?
വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :

ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക

  1. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സംബന്ധിച്ച് 'ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ചു
  2. കോൺഗ്രസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന പേര് നിർദ്ദേശിച്ചു
  3. ഇന്ത്യയുടെ 'വന്ധ്യവയോധികൻ' എന്നറിയപ്പെടുന്നു
  4. INC യുടെ ആദ്യ പ്രസിഡന്റ്‌