Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?

Aമുംബൈ കോലാബ പോലീസ് സ്റ്റേഷൻ

Bചെന്നൈ അണ്ണാ നഗർ പോലീസ് സ്റ്റേഷൻ

Cകൊൽക്കത്ത ലാൽ ബസാർ പോലീസ് സ്റ്റേഷൻ

Dഗ്വാളിയോറിലെ ഹസിറ പോലീസ് സ്റ്റേഷൻ

Answer:

D. ഗ്വാളിയോറിലെ ഹസിറ പോലീസ് സ്റ്റേഷൻ

Read Explanation:

  • ഇന്ത്യയിൽ പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് - 2024 ജൂലൈ 1

  • ഭാരതീയ ന്യായ സംഹിത പ്രകാരം രാജ്യത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഹസിറ പോലീസ് സ്റ്റേഷനിൽ ആയിരുന്നു.

  • 2024 ജൂലൈ 1-ന് അർദ്ധരാത്രി 12:10-ന് ഒരു മോട്ടോർ സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട കേസാണ് അവിടെ രജിസ്റ്റർ ചെയ്തത്.

  • ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് - കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ (മലപ്പുറം)


Related Questions:

BNS സെക്ഷൻ 35 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശരീരത്തിന്റെയും സ്വത്തിന്റെയും സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം.
  2. കുറ്റകൃത്യങ്ങളിൽ നിന്ന് സ്വന്തം ശരീരത്തെയും, മറ്റേതെങ്കിലും വ്യക്തിയുടെ ശരീരത്തെയും സംരക്ഷിക്കാനുള്ള അവകാശം
  3. മോഷണം, കവർച്ച എന്നീ ശ്രമങ്ങളിൽ നിന്ന് സ്വന്തം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുടെ ജംഗമമോ, സ്ഥാവരമോ ആയ സ്വത്ത്.
    അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷനുകളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 324 (2) - ദ്രോഹം ചെയ്യുന്നതിനുള്ള ശിക്ഷ - 6 മാസം വരെയാകാവുന്ന തടവോ പിഴയോ, രണ്ടും കൂടിയോ
    2. സെക്ഷൻ 324 (3) - ഗവൺമെന്റിന്റെയോ, ലോക്കൽ അതോറിറ്റിയുടെയോ ഉൾപ്പെടെ ഏതെങ്കിലും വസ്തുവകകൾക്ക് ദ്രോഹം ചെയ്യുന്നതും അതുവഴി നാശനഷ്ടം വരുത്തുന്ന ഏതൊരാൾക്കും - 1വർഷം വരെയാകാവുന്ന തടവോ , പിഴയോ , രണ്ടും കൂടിയോ
      ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
      ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?