App Logo

No.1 PSC Learning App

1M+ Downloads
ഭാവിയിൽ നേടിയെടുക്കാവുന്ന പഠന നേട്ടങ്ങളുടെ ഏകദേശം മൂന്നിലൊന്നും നിർണയിക്കപ്പെടുന്നത് ആറ് വയസ്സ് ആകുന്നതിനുമുമ്പ് തന്നെ ആർജിച്ചെടുത്ത അറിവിൻറെ അടിസ്ഥാനത്തിലാണെന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?

Aബെഞ്ചമിൻ ബ്ലൂം

Bആൽഫ്രഡ് ബിനെ

Cജീൻപിയാഷെ

Dബ്രൂണർ

Answer:

A. ബെഞ്ചമിൻ ബ്ലൂം

Read Explanation:

  • ബോധനോദ്ദേശ്യങ്ങളുടെ വർഗ്ഗീകരണ പദ്ധതി - ടാക്സോണമി
  • അമേരിക്കയിലെ ഷിക്കാഗോ സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ എസ്. ബ്ലൂമിന്റെ നേതൃത്വത്തിൽ പ്രൊഫസർമാരുടെ ഒരു സംഘം 1956 ൽ വിദ്യാഭ്യാസോദ്ദേശ്യങ്ങളുടെ ടാക്സോണമിയെ പ്രതിപാദിക്കുന്ന ഏതാനും ഗ്രന്ഥങ്ങൾ രചിച്ചു. ഈ ടാക്സോണിമികൾ പരാമർശിക്കപ്പെടുന്നത് ബ്ലൂമിന്റെ ടാക്സോണമി എന്നാണ്. 

ബോധനോദ്ദേശ്യങ്ങളെ മൂന്നു മേഖല (Domain) കളിലായി വർഗ്ഗീകരിക്കുന്നു

    1. വൈജ്ഞാനികം (Cognitive)
    2. വൈകാരികം (Affective) 
    3. മനശ്ചാലകം (Psycho-motor)
  • അറിവു സംസ്കരിക്കുകയും സ്വീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട ബൗദ്ധികശേഷികളുടെ വികസനം കൈകാര്യം ചെയ്യുന്ന ഉദ്ദേശ്യങ്ങളാണ് - വൈജ്ഞാനിക മേഖല (Cognitive Domain)
  • ആസ്വാദനം, താത്പര്യങ്ങൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വൈകാരികഭാവങ്ങളുടെ അഭിലഷണീയമായ വ്യതിയാനങ്ങൾ പരിഗണിക്കുന്ന ഉദ്ദേശ്യങ്ങളാണ് - വൈകാരിക മേഖല (Affective Domain)
  • കായികവും പ്രവർത്തനപരവുമായ നൈപുണികളുടെ വികസനവും ഉൾക്കൊള്ളുന്നതാണ് - മനശ്ചാലക മേഖല (Psycho-motor Domain)

Related Questions:

സാമൂഹിക വികസന സിദ്ധാന്തവുമായി ബന്ധപ്പെട്ട ശക്തമായ കാഴ്ചപ്പാടുകൾ ഉന്നയിച്ച വ്യക്തിയാണ്...............
According to Bruner, which of the following is the most important aspect of the learning process?
സാമൂഹ്യമിതിയെക്കുറിച്ച് പഠനം നടത്തിയത് ?
പ്രൈമറി ക്ലാസിലെ ഒരു അധ്യാപകന് പ്രയോജനപ്പെടുത്താൻ ആവുന്ന കുട്ടികളുടെ മനോഭാവം ഏത് ?
ജോൺ ഡ്യൂയിയുടെ തത്വശാസ്ത്ര ചിന്തകൾ ഏത് പേരിലാണ് പ്രശസ്തിയാർജ്ജിച്ചത് ?