ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെപക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.
ശിശുകേന്ദ്രീകൃത ക്ലാസ് മുറിയിൽ പഠനം നടക്കുന്നത് - വ്യക്തിഗതമായും ഗ്രൂപ്പായും
അധ്യാപകന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് - അധ്യാപക കേന്ദ്രീകൃത പാഠ്യപദ്ധതി
പഠിപ്പിക്കുക എന്ന പ്രക്രിയയ്ക്കാണ് ഇതിൽ പഠന പ്രക്രിയയെക്കാൾ പ്രാധാന്യം.