App Logo

No.1 PSC Learning App

1M+ Downloads
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:

Aഫസൽ അലി കമ്മിഷൻ

Bകോത്താരി കമ്മീഷൻ

Cമണ്ഡൽ കമ്മീഷൻ

Dരാധാകൃഷ്ണൻ കമ്മീഷൻ

Answer:

A. ഫസൽ അലി കമ്മിഷൻ

Read Explanation:

ഫസൽ അലി കമ്മീഷൻ

  • 1953 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൻ 
  • ഫസൽ അലി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1956 ൽ സംസ്ഥാന പുനരേകീകരണ നിയമം (The States Reorganisation Act of 1956) നിലവിൽ കൊണ്ടുവന്നത്.
  • ഫസൽ അലി അധ്യക്ഷനായ കമ്മറ്റിയിൽ സർദാർ കെ.എം.പണിക്കർ, എച്ച്. എൻ.കുൻസ്രു എന്നിവർ അംഗങ്ങളായിരുന്നു.
  • 1955 സെപ്റ്റംബർ 30 ന് കമ്മിഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു.
  • റിപ്പോർട്ടിൽ ഭാഷാപരവും സാംസ്കാരികവുമായ ഘടകങ്ങളെ അടിസ്ഥാനമാക്കി  പുതിയ സംസ്ഥാനങ്ങൾ നിർമ്മിക്കാൻ ശുപാർശ ചെയ്തു.
  • കമ്മീഷന്റെ ശുപാർശകൾ ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു.
  • ദേശീയ ഐക്യം നിലനിർത്തുന്നതിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ ഒരു കേന്ദ്രം വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു

Related Questions:

റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നത്
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി?
പോർച്ചുഗീസുകാർ ഇന്ത്യ വിട്ടതോടെ ഇന്ത്യൻ സർക്കാരിന്റെ കീഴിലായ പ്രദേശം ?
താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടി എത്?

താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങളിൽ നിന്നും അവ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക .

  • 1888 നവംബർ പതിനൊന്നാം തീയതി ജനിച്ചു

  • അടിയുറച്ച മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു ഇദ്ദേഹം ഹിന്ദു മുസ്‌ലിംഐക്യത്തിനായി പ്രവർത്തിച്ചു

  • സൗദി അറേബ്യയിൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് അറബ് വംശജയായിരുന്നു

  • മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചു