ഭുവനിലൂടെ ലഭ്യമാകുന്ന ഭൗമോപരിതല ചിത്രങ്ങളുടെ സ്പേഷ്യൽ റെസൊല്യൂഷൻ എത്രയാണ് ?A5 മീറ്റർB10 മീറ്റർC15 മീറ്റർD30മീറ്റർAnswer: B. 10 മീറ്റർ Read Explanation: ഭുവൻ ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ISRO നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറാണ് ഭുവൻ. 2009 മാർച്ചിൽ ഇത് പ്രവർത്തനമാരംഭിച്ചു ഭൂമിയുടെ ത്രിമാന ചിത്രങ്ങള്‍ നല്‍കുന്ന സംവിധാനത്തില്‍ സൂക്ഷ്മ വസ്തുക്കള്‍ പോലും കൃത്യതയോടെ കാണാന്‍ സാധിക്കും. ഐഎസ്‌ആര്‍ഒയുടെ ഏഴ് റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ഭൂപടം തയ്യാറാക്കുന്നത്. ഭുവനിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ പ്രദേശങ്ങളും ഉപഗ്രഹ ഭൂപടത്തിന്റെ സഹായത്തോടെ അടുത്ത് കാണാന്‍ കഴിയും രാജ്യ സുരക്ഷയെ കരുതി സൈനിക ആസ്ഥാനങ്ങള്‍, ആണവ നിലയങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഭുവനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. Read more in App