Challenger App

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?

Aഅശ്വമേഖല

Bവാണിജ്യവാത മേഖല

Cനിർവാതമേഖല

Dധ്രുവീയമേഖല

Answer:

C. നിർവാതമേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

  • ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല 

  • പണ്ട് പായ്ക്കപ്പലുകളിൽ സഞ്ചരിച്ചിരുന്ന യാത്രികർ ഭയപ്പെട്ടിരുന്ന മേഖല 

  • വൻതോതിൽ വായു മുകളിലേക്കു ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്.

  • കാറ്റുകൾ ഇല്ലാത്ത ഈ മേഖല അറിയപ്പെടുന്നത് നിർവാതമേഖല (Doldrums)


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മിസോസ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു. 
  2. സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് എക്സോസ്ഫിയർ  
  3. ഉയരം കുടുംതോറും മിസോസ്ഫിയറിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.
    ഭൂമിയുമായി സമ്പർക്കത്തിലുള്ള വായു ചൂടുപിടിച്ച് വായുപ്രവാഹമായി കുത്തനെ മുകളിലോട്ടുയരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപവും മുകളിലോട്ടുയരുന്നു. ഇത്തരത്തിൽ താപം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഏത് :
    ഒരു നിശ്ചിത സ്ഥലത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന വായുവിന്റെ ഭാരമാണ് :
    Which instrument is used to measure humidity in the air?
    ' നിശാദീപങ്ങൾ' എന്നറിയപ്പെടുന്നത് ഏത് തരം മേഘങ്ങളാണ് ?