App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ച് കടന്ന് പോകുന്ന നദി ഏത് ?

Aകോംഗോ

Bനൈൽ

Cഅമസോൺ

Dഗംഗ

Answer:

A. കോംഗോ

Read Explanation:

ഭൂമധ്യരേഖ

  • ഇരു ധ്രുവങ്ങൾക്കും മധ്യത്തിലായി ഭൂമിയെ രണ്ട് തുല്യ അർദ്ധഗോളങ്ങളായി വിഭജിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്ന് സങ്കല്‌പിക്കുന്ന അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.

  • ഭൂമധ്യരേഖയുടെ അക്ഷാംശം പൂജ്യം ഡിഗ്രിയാണ്.

  • ഭൂമധ്യരേഖയുടെ വടക്കുഭാഗം ഉത്തരാർദ്ധഗോളം (Northern Hemisphere) എന്നും ഭൂമധ്യരേഖയുടെ തെക്ക് ഭാഗം ദക്ഷിണാർദ്ധഗോളം (Southern Hemisphere) എന്നും അറിയപ്പെടുന്നു.

  • ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.

  • വലിയ വൃത്തം' എന്നറിയപ്പെടുന്നത് ഭൂമധ്യരേഖയാണ്.

  • Intertropical convergent zone എന്നറിയപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശമാണ്.

  • ആഫ്രിക്കൻ വൻകരയെ രണ്ട് തുല്യ ഭാഗങ്ങളായി ഭാഗിക്കുന്ന അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.

  • ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ ഇവ മൂന്നും കടന്നുപോകുന്ന ഏക വൻകരയാണ് ആഫ്രിക്ക.

  • ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്നുണ്ട്.

  • ഇക്വഡോർ, കൊളംബിയ, ബ്രസീൽ, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, കെനിയ, സൊമാലിയ, ഇന്തോനേഷ്യ എന്നിവയാണ് ഭൂമധ്യരേഖ കടന്നുപോകുന്ന പ്രധാന രാജ്യങ്ങൾ.

  • ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമാണ് ഇന്തോനേഷ്യ.

  • ഭൂമധ്യരേഖ കടന്ന് പോകുന്ന ഒരേയൊരു തലസ്ഥാന നഗരമാണ്ക്വിറ്റോ (ഇക്വഡോർ).

  • ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ രാജ്യമാണ് ബ്രസീൽ

  • ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ച് കടന്ന് പോകുന്ന നദിയാണ് കോംഗോ (സയർ നദി)

    .


Related Questions:

What is caused by the revolution of the Earth?
Magma comes out through the gap formed due to the divergence of plates and solidities to form mountains. These mountains are generally known as :
അന്താരാഷ്ട്ര സമയമേഖല എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ?
Among the following present day continents which one was not a part of the Gondwanaland, the ancestral super-continent?
The dividing line between the outer core and the inner core ?