ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകം ?
Aനൈട്രജൻ
Bഓക്സിജൻ
Cആർഗൺ
Dകാർബൺ ഡൈ ഓക്സൈഡ്
Answer:
D. കാർബൺ ഡൈ ഓക്സൈഡ്
Read Explanation:
കാർബൺ ഡൈ ഓക്സൈഡ്
- അന്തരീക്ഷ വായുവിലെ വാതകങ്ങളുടെ വ്യാപത്ത്തിന്റെ അളവിൽ നാലാം സ്ഥാനമാണ് കാർബൺ ഡൈ ഓക്സൈഡിന് ഉള്ളത്
- 0.036 % ആണ് അന്തരീക്ഷ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വ്യാപത്ത്തിന്റെ അളവ്
കാർബൺ ഡൈ ഓക്സൈഡിന്റെ പ്രാധാന്യം
- ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് കാർബൺ ഡൈ ഓക്സൈഡ്
- ഈ വാതകം സൗരവികിരണത്തിന് സുതാര്യവും എന്നാൽ ഭൗമവികിരണത്തിന് അതാര്യവുമാണ്.
- ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
- ഇതാണ് ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നത്.
- ചില ദശകങ്ങളായി ജൈവ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം കാരണം അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിച്ചു വരുന്നു.
- അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്റെ വർധനവ് കൂടുതൽ ഭൗമവികിരണം ആഗിരണം ചെയ്യുന്നതിനും തന്മൂലം വർദ്ധിച്ച
ഹരിതഗൃഹപ്രഭാവത്തിനും കാരണമാകുന്നു. - അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇത് ഇടയാക്കുന്നു