ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത് ------ മൂലമാണ്
Aഭൂമിയുടെ പരിണാമം
Bഭൂമിയുടെ ഭ്രമണം
Cഭൂമിയുടെ അച്ചുതണ്ട് ചലനം
Dഭൂമിയുടെ ഭ്രമണവേഗം
Answer:
B. ഭൂമിയുടെ ഭ്രമണം
Read Explanation:
ഭൂമിക്ക് ഗോളാകൃതി ആയതിനാൽ ഭൂമിയുടെ ഒരു പകുതിയിൽ മാത്രമേ ഒരു സമയത്ത് സൂര്യപ്രകാശം ലഭിക്കുന്നുള്ളു. മറ്റേ പകുതിയിൽ ഇരുട്ടാണ് അനുഭവപ്പെടുന്നത്.സൂര്യന് അഭിമുഖമായി വരുന്ന ഭൂമിയുടെ ഭാഗത്ത് സൂര്യപ്രകാശം ലഭിക്കുന്നതിനാൽ അവിടെ പകൽ അനുഭവപ്പെടുന്നു.
മറുഭാഗത്ത് സൂര്യപ്രകാശം എത്താത്തതിനാൽ രാത്രിയായിരിക്കും.
ഇത്തരത്തിൽ ഭൂമിയിൽ രാത്രിയും പകലും മാറി മാറി അനുഭവപ്പെടുന്നത് ഭൂമിയുടെ ഭ്രമണം മൂലമാണ്