Aഅക്ഷാംശരേഖ
Bഉത്തരായനരേഖ
Cരേഖാംശരേഖ
Dഭൂമധ്യരേഖ
Answer:
C. രേഖാംശരേഖ
Read Explanation:
ഭൂമിയുടെ ഉത്തര ദക്ഷിണധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് വരയ്ക്കുന്ന സാങ്കല്‌പിക രേഖകളാണ് രേഖാംശരേഖകൾ.
അന്തർദേശീയ സമയം കണക്കാക്കുന്നത് രേഖാംശ രേഖകളെ ആസ്‌പദമാക്കിയാണ്.
0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (പ്രൈം മെറിഡിയൻ)
ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്ന് പോകുന്നതിനാലാണ് ഈ രേഖക്ക് ഗ്രീനിച്ച് രേഖ എന്ന് പേര് നൽകപ്പെട്ടത്.
ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് ഗ്രീനിച്ച് രേഖയുടെ അടിസ്ഥാനത്തിലാണ്.
ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖയാണ് 0° രേഖാംശ രേഖ.
ഇന്ത്യ പൗരസ്ത്യ (കിഴക്ക്) രാജ്യമായത് ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ്.
സൂര്യൻ ഉദിക്കുന്നത് - കിഴക്ക് (ഭൂമി ഭ്രമണം ചെയ്യുന്നത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ടായതിനാലാണ്)