അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ സൗരോർജത്തിന്റെ കുറച്ചുഭാഗം പ്രതിഫലിപ്പിക്കപ്പെടുകയും, ചിതറിപ്പോവുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ബാക്കിവരുന്ന ഭാഗം മാത്രമാണ് ഭൗമോപരിതലത്തിലെത്തുന്നത്.
ഏതാണ്ട് 35 യൂണിറ്റ് താപം ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുമ്പുതന്നെ പ്രതിഫലിച്ച് ശൂന്യാകാശത്തേക്കു തന്നെ തിരിച്ചു പോകുന്നു.
ഇതിൽ 27 യൂണിറ്റ് മേഘങ്ങളുടെ മുകൾ ഭാഗത്തുനിന്നുതന്നെ യും, 2 യൂണിറ്റ് മൂടൽമഞ്ഞിലും ഭൂമിയിലെ ഹിമപാളികളിൽ നിന്നുമാണ് പ്രതിഫലിച്ച് തിരിച്ചുപോകുന്നത്.
ഇത്തരത്തിൽ പ്രതിഫലിച്ചു പോകുന്ന വികിരണത്തിന്റെ തോതിനെയാണ് ഭൂമിയുടെ പ്രതിഫലനത്വം (Albedo of the Earth) എന്നു വിളിക്കുന്നത്.