App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ?

Aമാന്റിൽ

Bപുറകാമ്പ്

Cഭൂവൽക്കം

Dഅകകാമ്പ്

Answer:

C. ഭൂവൽക്കം

Read Explanation:

ഭൂവൽക്കം ( Crust)

  • ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഖരഭാഗമാണ്‌ ഭൂവൽക്കം.

  • ശിലാനിര്‍മിതമായ കട്ടിയുള്ള ഭാഗമാണിത്‌.

  • അത്കൊണ്ട് തന്നെ ശിലകളുടെയും ധാതുക്കളുടെയും കലവറ എന്നറിയപ്പെടുന്ന ഭൗമപാളി ഭൂവൽക്കമാണ്.

  • ഭൂവൽക്കത്തിന്റെ കനം എല്ലായിടത്തും ഒരുപോലെയല്ല.

  • സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

  • സമുദ്രതട ഭൂവൽക്കത്തിൻെറ കനം ശരാശരി 5 കിലോമീറ്ററും, വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം 30 കിലോമീറ്ററും ആണ്.

  • പ്രധാന പര്‍വതനിരകള്‍ സ്ഥിതിചെയ്യുന്നയിടങ്ങളില്‍ വന്‍കരഭൂവല്‍ക്കം കൂടുതല്‍ കനത്തില്‍ നില കൊള്ളുന്നു.

  • ഹിമാലയപര്‍വതമേഖലയില്‍ ഭൂവല്‍ക്കത്തിന്‌ 70 കിലോമീറ്ററോളം കനമുണ്ട്.

  • ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് ഭൂവൽക്കമാണ്.

  • ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ് സിയാൽ.

  • സിയാലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ലോഹങ്ങൾ സിലിക്കൺ, അലുമിനിയം എന്നിവയാണ്.

  • സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.

  • ഭൂവൽക്കത്തിൻറെയും മാൻറിലിൻറെയും അതിർവരമ്പാണ് മോഹോറോവിസ് വിച്ഛിന്നത.


Related Questions:

ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗം :
വൻകര ഭൂവൽക്കത്തിൽ ഏകദേശം എത്ര ശതമാനമാണ് സിലിക്ക കാണപ്പെടുന്നത് ?
ലിത്തോസ്ഫിയറിൻ്റെ കനം എത്ര ?
സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം ?
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം ഏതാണ് ?