Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭ്രമണം മൂലം സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിന് കാരണമാകുന്ന ബലത്തെ എന്താണ് വിളിക്കുന്നത്?

Aകേന്ദ്രാഭിമുഖ ബലം

Bഗുരുത്വാകർഷണബലം

Cകോറിയോലിസ് ബലം

Dഘർഷണബലം

Answer:

C. കോറിയോലിസ് ബലം

Read Explanation:

  • ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ദിശാവ്യതിയാനം സംഭവിക്കുന്നു.

  • ഇതിന് കാരണമായ ബലത്തെ കോറിയോലിസ് ബലം (Coriolis Force) എന്നും ഈ ദിശാവ്യതിയാനത്തെ കോറിയോലിസ് പ്രഭാവം എന്നും പറയുന്നു.


Related Questions:

മാനക സമയം (Standard Time) ഏർപ്പെടുത്തിയതിന്റെ കാരണം എന്ത്?

  1. ഓരോ രേഖാംശത്തിലും പ്രാദേശിക സമയം വ്യത്യസ്തമായിരിക്കും.
  2. രാജ്യത്തിനകത്ത് വ്യത്യസ്ത പ്രാദേശിക സമയം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കും.
  3. പൊതു പരീക്ഷകൾ, റെയിൽവേ സമയം തുടങ്ങിയവയ്ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.
  4. മാനക സമയം പ്രാദേശിക സമയത്തേക്കാൾ കൂടുതൽ കൃത്യതയുള്ളതാണ്.
    ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് എത്തുന്ന സ്ഥിതി ഏതാണ്?

    വിഷുവങ്ങളെ (Equinox) കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

    1. പരിക്രമണ വേളയിൽ ഭൂമധ്യരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ദിനങ്ങളാണ് വിഷുവങ്ങൾ.
    2. മാർച്ച് 21-നും സെപ്റ്റംബർ 23-നും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം രണ്ട് അർധഗോളങ്ങളിലും തുല്യമായിരിക്കും.
    3. മാർച്ച് 21-ന് ശരത് വിഷുവം (Autumnal Equinox) എന്നും സെപ്റ്റംബർ 23-ന് വസന്തവിഷുവം (Spring Equinox) എന്നും അറിയപ്പെടുന്നു.

      സൗരസമീപകം (Perihelion) എന്നത് എന്താണ്?

      1. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന അവസ്ഥയെ സൗരസമീപകം എന്ന് പറയുന്നു.
      2. ഇത് സംഭവിക്കുന്നത് സാധാരണയായി ജനുവരി 3-നാണ്.
      3. ഈ സമയത്ത് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏകദേശം 152 ദശലക്ഷം കിലോമീറ്റർ ആയിരിക്കും.
      4. സൗരസമീപക സമയത്ത് ഭൂമിയുടെ പരിക്രമണ വേഗത കുറയുന്നു.

        ഭൂമിയുടെ പരിക്രമണവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?

        1. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ഭ്രമണം (Rotation) എന്നറിയപ്പെടുന്നു.
        2. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത് പരിക്രമണം (Revolution) എന്നറിയപ്പെടുന്നു.
        3. ഭൂമിയുടെ അച്ചുതണ്ടിന്റെ ഭ്രമണമാണ് പുരസരണം (Precession).
        4. സൂര്യൻ ഉൾപ്പെടെയുള്ള സൗരയൂഥം, നക്ഷത്രവ്യൂഹമായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ പരിക്രമണം ചെയ്യുന്നതിന് 230 മുതൽ 250 ദശലക്ഷം വർഷങ്ങൾ എടുക്കുന്നു.
        5. ധ്രുവദീപ്തി (Aurora) എന്നത് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്.