ഭൂവൽക്കത്തെയും മാന്റിലിന്റെ ഉപരിഭാഗത്തെയും ചേർത്ത വിളിക്കുന്ന പേരെന്താണ് ?
Aശിലാമണ്ഡലം
Bഅസ്തനൊസ്ഫിയർ
Cമീസോസ്ഫിയർ
Dമെസോസോയിക് മണ്ഡലം
Answer:
A. ശിലാമണ്ഡലം
Read Explanation:
ഭൂവൽക്കം (The Crust)
- ഭൂമിയുടെ ഏറ്റവും പുറമേയുള്ള ഖരഭാഗമാണ് ഭൂവൽക്കം.
- ശിലാനിര്‍മിതമായ കട്ടിയുള്ള ഭാഗമാണിത്.
- അത്കൊണ്ട് തന്നെ ശിലകളുടെയും ധാതുക്കളുടെയും കലവറ എന്നറിയപ്പെടുന്ന ഭൗമപാളി ഭൂവൽക്കമാണ്.
- ഭൂവൽക്കത്തിന്റെ കനം എല്ലായിടത്തും ഒരുപോലെയല്ല.
- സമുദ്രതട ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.
- സമുദ്രതട ഭൂവൽക്കത്തിൻെറ കനം ശരാശരി 5 കിലോമീറ്ററും, വൻകര ഭൂവൽക്കത്തിന്റെ ശരാശരി കനം 30 കിലോമീറ്ററും ആണ്.
- പ്രധാന പര്‍വതനിരകള്‍ സ്ഥിതിചെയ്യുന്നയിടങ്ങളില്‍ വന്‍കരഭൂവല്‍ക്കം കൂടുതല്‍ കനത്തില്‍ നില കൊള്ളുന്നു.
- ഹിമാലയപര്‍വതമേഖലയില്‍ ഭൂവല്‍ക്കത്തിന് 70 കിലോമീറ്ററോളം കനമുണ്ട്.
- ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് ഭൂവൽക്കമാണ്.
- ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ് സിയാൽ.
- സിയാലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ലോഹങ്ങൾ സിലിക്കൺ, അലുമിനിയം എന്നിവയാണ്.
- സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.
- ഭൂവൽക്കത്തിൻറെയും മാൻറിലിൻറെയും അതിർവരമ്പാണ് മോഹോറോവിസ് വിച്ഛിന്നത.
മാൻ്റിൽ (The Mantle)
- ഭൂമിയുടെ ഉള്ളറയില്‍ ഭൂവല്‍ക്കത്തിന് തൊട്ടുതാഴെയുള്ള പാളിയാണ് മാന്റിൽ.
- ഭൂവല്‍ക്കത്തെ മാന്റിലില്‍ നിന്നും വേര്‍തിരിക്കുന്ന മോഹോറോവിസ് വിച്ഛിന്നതയില്‍ തുടങ്ങി 2930 കിലോമീറ്റര്‍ വരെ മാന്റില്‍ വ്യാപിച്ചിരിക്കുന്നു.
- ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുള്ള ഭാഗത്തെ ശിലാമണ്ഡലം (Lithosphere) എന്നറിയപ്പെടുന്നു.
- ശിലാമണ്ഡലം 10 മൂതല്‍ 200 കിലോമീറ്റര്‍വരെ വൃത്യസ്ത കനത്തില്‍ നിലകൊള്ളുന്നു.
- ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അര്‍ധ്രദവാവസ്ഥയില്‍ കാണപ്പെടുന്ന അസ്തനോസ്ഫിയര്‍ മാന്റിലിന്റെ ഭാഗമാണ്
- ഏകദേശം 400 കിലോമീറ്റര്‍ വരെയാണ് അസ്തനോസ്‌ഫിയര്‍ വ്യാപിച്ചിടുള്ളത്.
- അഗനിപര്‍വതങ്ങളിലൂടെ ബഹിര്‍ഗമിക്കുന്ന ശിലാദ്രവ(മാഗ്മ)ത്തിന്റെ പ്രഭവ മണ്ഡലമാണ് അസ്തനോസ്‌ഫിയര്‍.
- ഭൂവല്‍ക്കത്തെക്കാള്‍ ഉയര്‍ന്ന സാന്ദ്രതയാണ് ഇവിടെ അനുഭവപ്പെടുന്നത്.