ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളത് ?
A90
B50
C120
D75
Answer:
A. 90
Read Explanation:
വിവിധ തരത്തിലുള്ള വാതകങ്ങളും ജലബാഷ്പവും പൊടിപടലങ്ങളുമാണ് അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ
ഉയരം കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് കുറയുകയും 120 കിലോമീറ്റർ എത്തുമ്പോഴേക്കും വളരെ നിസ്സാരമായ അളവിൽ മാത്രമായിത്തീരുകയും ചെയ്യുന്നു.
ഭൗമോപരിതലത്തിൽനിന്നും ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളൂ.