പ്രക്രിയശേഷികളുടെ വർഗ്ഗീകരണം
പ്രക്രിയ ശേഷികളെ അടിസ്ഥാന പ്രക്രിയാ ശേഷികളെന്നും ഉദ്ഗ്രഥിത പ്രക്രിയശേഷികളെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
1. അടിസ്ഥാന പ്രക്രിയാ ശേഷികൾ
- നിരീക്ഷിക്കൽ
- വർഗ്ഗീകരിക്കൽ
- അളക്കൽ
- സ്ഥലകാല ബന്ധങ്ങൾ ഉപയോഗിക്കൽ
- സംഖ്യ ബന്ധങ്ങൾ ഉപയോഗിക്കൽ
- നിഗമനങ്ങൾ രൂപീകരിക്കൽ
- ആശയ വിനിമയം ചെയ്യൽ
- പ്രവചിക്കാൻ
2. ഉദ്ഗ്രഥിത പ്രക്രിയാ ശേഷികൾ
- ചരങ്ങളെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കൽ
- പ്രായോഗിക നിർവചനങ്ങൾ രൂപീകരിക്കൽ
- പരീക്ഷണത്തിലേർപ്പെടൽ
- പരികൽപ്ന രൂപീകരിക്കൽ
- ദത്തങ്ങൾ വ്യാഖ്യാനിക്കൽ
- ചരങ്ങളെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കൽ
- ഒരു അന്വേഷണത്തിൻ്റെ ഘട്ടത്തിൽ പലപ്പോഴും ചരങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒട്ടനവധി സന്ദർഭങ്ങൾ ഉണ്ടാവാം.
- ഉദാഹരണമായി, പയർ വിത്തുകൾ മുളപ്പിക്കുന്ന പരീക്ഷണത്തിൽ ഏത് ചരത്തിൻ്റെ സ്വാധീനമാണോ കണ്ടെത്തേണ്ടത് (ജലം, പ്രകാശം, മണ്ണിലെ ജൈവാംശം) എന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ ആ ചരത്തെ നിയന്ത്രിക്കുന്നു.
- ഓരോ പരീക്ഷണത്തിലും നിയന്ത്രിത ചരവും സ്വതന്ത്ര ചരവും കണ്ടെത്തുന്നു. പരീക്ഷണ ഫലത്തെ സ്വാധീനിക്കാവുന്ന മറ്റു ചരങ്ങൾ കണ്ടെത്തി നിയന്ത്രിക്കുന്നു.