App Logo

No.1 PSC Learning App

1M+ Downloads
മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?

Aവിയോജക സീമ

Bസംയോജക സീമ

Cഛേദക സീമ

Dഇവയൊന്നുമല്ല

Answer:

A. വിയോജക സീമ

Read Explanation:

വിയോജക സീമ

  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് വിയോജക സീമ എന്നാണ്.
  • വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • ഇത്തരം പർവ്വത നിരകളെ സമുദ്രാന്തർപർവ്വത നിരകളെന്നു(sea floor ridges) വിളിക്കുന്നു 
  • അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം 14000 km ദൂരത്തിൽ തെക്കു-വടക്കു ദിശയിൽ സ്‌ഥിതി ചെയുന്ന മധ്യ അറ്റ്ലാന്റിക് പർവ്വത നിര ഇതിനൊരുദാഹരണമാണ്.
  • ആഫ്രിക്കൻ ഫലകത്തിനും തെക്കേ അമേരിക്കൻ ഫലകത്തിനും ഇടയിൽ രൂപം കൊണ്ട വിയോജക
    സീമയുടെ ഫലമായാണ് മധ്യ അറ്റ്ലാന്റിക് പർവ്വതനിരകൾ രൂപം കൊണ്ടത്

Related Questions:

ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :
ചിൽക തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2024 ജൂലൈയിൽ തായ്‌വാനിലും, ഫിലിപ്പൈൻസിലും വീശിയ ചുഴലിക്കാറ്റ് ഏത് ?

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ്  
  2. ഏഷ്യയിൽ ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ  
  3. 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു  
  4. ഒരു നോട്ടിക്കൽ മൈൽ = 1.852 മീറ്റർ  
  5. ഒരു ഫാത്തം = 1829 മീറ്റർ 
ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലായി കാണപ്പെടുന്ന താപീയ മേഖലയാണ് ?