Challenger App

No.1 PSC Learning App

1M+ Downloads

മധ്യകാലഘട്ടത്തിലെ മുഗൾ ഭരണവുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. ഇന്തോ-ഇസ്ലാമിക് സാഹിത്യത്തിൽ ആദ്യമായി ഐൻ-ഐ-അക്ബറി നികുതിയുടെ തത്വങ്ങൾ വിശദീകരിക്കുന്നു.
  2. അക്ബറിന്റെ മന്ത്രിസഭയിൽ നാല് അംഗങ്ങളുണ്ടായിരുന്നു. വക്കിൽ (പ്രധാനമന്ത്രി), വസീർ (ധനമന്ത്രി), മിർ ബക്ഷി (കരസേനയുടെയും ഭരണത്തിന്റെയും ചുമതലയുള്ള മന്ത്രി സദർ-ഉസ്-സുദൂർ (മതത്തിന്റെയും ജീവകാരുണ്യത്തിന്റെയും ചുമതല).
  3. മതപരവും ജുഡീഷ്യറിയും ഒഴികെയുള്ള എല്ലാ സേവനങ്ങളും സൈനികാടിസ്ഥാനത്തിൽ സംഘടി പ്പിക്കുകയും സൈനിക വകുപ്പാണ് നിയന്ത്രിക്കുകയും പണം നൽകുകയും ചെയ്തത്
  4. ജുഡീഷ്യറിയും സൈന്യവും ഒഴികെയുള്ള എല്ലാ അധികാരങ്ങളുടെയും തലവനായിരുന്നു രാജാവ്

    Ai, ii എന്നിവ

    Bi, iii എന്നിവ

    Cii മാത്രം

    Dഎല്ലാം

    Answer:

    A. i, ii എന്നിവ

    Read Explanation:

    ഐൻ-ഐ-അക്ബറി

    • അക്ബറുടെ ഭരണസമ്പ്രദായത്തെക്കുറിച്ച് വർണ്ണിക്കുന്ന അബുൽ ഫസലിന്റെ ഗ്രന്ഥമാണ് ഐൻ-ഐ-അക്ബറി
    • അക്ബർ നാമയുടെ മൂന്നാം വാല്യമാണിത്
    • ഇന്തോ-ഇസ്ലാമിക് സാഹിത്യത്തിൽ ആദ്യമായി ഐൻ-ഐ-അക്ബറി നികുതിയുടെ തത്വങ്ങൾ വിശദീകരിക്കുന്നു.
    • ഡൽഹിയിലെയും ബംഗാളിലെയും നെൽകൃഷിയെപ്പറ്റി ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു 
    • ഐൻ-ഐ-അക്ബറി' പ്രകാരം ബംഗാളിൽ 50 ഓളം നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു.

    മുഗള്‍ കാലത്തെ കേന്ദ്ര ഭരണത്തിലെ പ്രധാന ഉദ്യോഗസ്ഥരും അവരുടെ ചുമതലകളും

    • വക്കീല്‍ - പ്രധാനമന്ത്രി
    • വസീര്‍ - ധനകാര്യം
    • സദർ-ഉസ്-സുദൂർ - മതത്തിന്റെയും ജീവകാരുണ്യത്തിന്റെയും ചുമതല
    • മിര്‍ബക്ഷി - സൈനികം

    Related Questions:

    Where Babur defeated Ibrahim Lodi and established the Mughal Empire?
    Battle of Kanauj was fought in the year-------------?
    ബാബറുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്?
    ഹിന്ദു വനിതകൾ ആയിരുന്ന മാതാക്കൾക്ക് ജനിച്ച മുഗൾ ചക്രവർത്തിമാർ?
    1540 ൽ ഹുമയൂണും ഷേർഷാ സൂരിയും തമ്മിൽ നടന്ന കനൗജ് യുദ്ധത്തിന്റെ മറ്റൊരു പേരെന്താണ് ?