മധ്യകാലത്തെ ക്രിസ്തുമതത്തിന്റെ അധിപൻ ആരായിരുന്നു ?
Aസിയാസ്താന്റെ രാജാവ്
Bപോപ്പ്
Cകോൺസ്റ്റാന്റൈൻ
Dജറൂശലേമിലെ ബിഷപ്പ്
Answer:
B. പോപ്പ്
Read Explanation:
മധ്യകാലഘട്ടം
- റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടെയുണ്ടായ അരാജകത്വത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് ഒരു സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ യൂറോപ്പിൽ ഫ്യൂഡലിസം ഉയർന്ന് വന്നത്.
- പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച പുരാതന യുഗത്തിന് അന്ത്യം കുറിക്കുകയും മധ്യകാലഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
- മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് എ.ഡി. 476 മുതൽ എ.ഡി 1453 വരെയുള്ള കാലഘട്ടമാണ്.
- കോൺസ്റ്റാന്റൈൻ 11-മനെ പരാജയപ്പെടുത്തി മുഹമ്മദ് രണ്ടാമനാണ് കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത്.
- മധ്യകാലഘട്ടത്തെ 'ഇരുണ്ടയുഗ' മെന്നും 'വിശ്വാസത്തിന്റെ യുഗ' മെന്നും പറയുന്നു.
- മധ്യകാലഘട്ടത്തിൽ ക്രൈസ്തവ സഭ എറ്റവും സുശക്തമായ സംഘടനയായി മാറി.
- മധ്യകാലത്തെ ക്രിസ്തുമതത്തിന്റെ അധിപൻ പോപ്പ് ആയിരുന്നു.
- മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായമാണ് ഫ്യൂഡലിസം. ഭൂവുടമസ്ഥതയെ അടിസ്ഥാനമാക്കിയുള്ള സമൂഹത്തിന്റെ ഒരു സംഘടിത രൂപമായിരുന്നു ഇത്.