App Logo

No.1 PSC Learning App

1M+ Downloads
"മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവങ്ങളുടെയും പഠനം" എന്ന് അഭിപ്രായപ്പെട്ടത് ?

Aക്രൗഡർ

Bകൊഹ്ലർ

Cസ്കിന്നർ

Dസ്പെൻസർ

Answer:

C. സ്കിന്നർ

Read Explanation:

  • മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവത്തിന്റെയും ശാസ്ത്രമാണ് - ബി.എഫ്.സ്കിന്നർ
  • "മനശാസ്ത്രം എന്നത് "മാനവ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ്" - ക്രോ & ക്രോ
  • അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ദാർശനികർ മനശാസ്ത്രത്തെ ആത്മാവിൻറെ ശാസ്ത്രമായി വ്യാഖ്യാനിച്ചു.
  • മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - സി.എഫ്.വാലൻന്റൈൻ
  • പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനഃശാസ്ത്രം എന്ന് നിർവചിച്ചത് - മുർഫി
  • മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - റോബർട്ട് ബാരോൺ

Related Questions:

പഠനത്തിൻറെ ഭാഗമായി താങ്കൾ സ്കൂളിൽ സർഗാത്മക രചനയുമായി ബന്ധപ്പെട്ട് ഒരു പാഠ്യേതര പ്രവർത്തനം തയ്യാറാക്കുകയാണ്. ഇവിടെ താങ്കൾ ലക്ഷ്യം വയ്ക്കുന്നത് ആരെ ആയിരിക്കും ?
ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
ശാസ്ത്രപഠനത്തിൽ പഠനവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് ?
കുട്ടികളിൽ കണ്ടുവരുന്ന ശ്രദ്ധക്കുറവ് ഏത് വിഭാഗത്തിൽപെടുത്താം?
ഒരു അധ്യാപിക കുട്ടികൾക്ക് പഴങ്ങളുടേയും പച്ചക്കറികളുടേയും ചിത്രങ്ങൾ നല്കി ക്ലാസ് മുറിയിൽ ചർച്ച നടത്തുന്നു. കുട്ടികൾ, നേടിയ വിവരങ്ങൾ അവരുടെ മുന്നറിവുമായി സംയോജിപ്പിച്ച് സമീകൃതാഹാരമെന്ന ആശയത്തെക്കുറിച്ച് ധാരണ നേടുന്നു. ഈ പഠന രീതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?