Challenger App

No.1 PSC Learning App

1M+ Downloads
മനു തൻ്റെ കമ്പ്യുട്ടറിൽ പൂർത്തീകരിച്ചു വച്ച നിർണ്ണായകമായ ഒരു ഔദ്യോഗിക റിപ്പോർട്ട് മനുവിൻറെ അനുമതി ഇല്ലാതെ കണ്ടെത്താനും നശിപ്പിക്കുവാനും വേണ്ടി മനുവിൻറെ സഹപ്രവർത്തകൻ വിനു ശ്രമിക്കുന്നു. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് മറ്റൊരു സഹപ്രവർത്തകനായ വരുൺ ആണ്. വിനു മനുവിൻറെ കമ്പ്യുട്ടറിൽ സൂക്ഷിച്ച് വച്ച ഔദ്യോഗിക റിപ്പോർട്ടിൽ വൈറസ് കലർത്തി നശിപ്പിച്ചു. ഇവിടെ വിനുവും വരുണും ചെയ്‌ത കുറ്റം ?

Aകമ്പ്യുട്ടർ സോഴ്‌സ് കോഡ് കൈകടത്തൽ

Bകമ്പ്യുട്ടർ, കമ്പ്യുട്ടർ സിസ്റ്റം മുതലായവയ്ക്ക് നാശനഷ്ടം വരുത്തി വയ്ക്കുക

Cസ്വകാര്യത ലംഘനം

Dസൈബർ തീവ്രവാദം

Answer:

B. കമ്പ്യുട്ടർ, കമ്പ്യുട്ടർ സിസ്റ്റം മുതലായവയ്ക്ക് നാശനഷ്ടം വരുത്തി വയ്ക്കുക

Read Explanation:

• ഐ ടി ആക്ട് സെക്ഷൻ 65 - ഒരു കമ്പ്യുട്ടർ പ്രോഗ്രാമിനെയോ കമ്പ്യുട്ടർ നെറ്റുവർക്കിനായി ഉപയോഗിക്കുന്ന കമ്പ്യുട്ടർ സോഴ്സ് കോഡിനെയോ ഒരു വ്യക്തി മനഃപൂർവം നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നത് സംബന്ധിച്ചുള്ള വകുപ്പ് • ഒരു വാറണ്ടും കൂടാതെ പോലീസ് ഉദ്യോഗസ്ഥന് നടപടി സ്വീകരിക്കുവാനുള്ള കുറ്റകൃത്യമാണ് സൈബർ ടാമ്പറിങ്


Related Questions:

കമ്പ്യൂട്ടർ വൈറസുമായി ബന്ധപ്പെട്ട 2000- ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :
2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ മേഖലയുടെ ചിത്രം മന:പൂർവ്വമോ ബോധപൂർവ്വമോ പകർത്തുകയോ, പ്രസദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷ ഏത് ?

മൊബൈൽ ഉപകരണങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രധാന ഡിജിറ്റൽ തെളിവുകൾ ഏതെല്ലാം ?

  1. കോൾ ഡീറ്റയിൽ റെക്കോർഡ് (CDR )
  2. Global Positioning System(GPS)
  3. App Data, SMS
  4. Photo & Video(Gallery) , Contacts

    താഴെ കൊടുത്തിരിക്കുന്നവയിൽ പ്രോഗ്രാമിങ് ഭാഷകൾ ഏതെല്ലാമാണ് ?

    1. സി ++
    2. ജാവ
    3. പൈത്തൺ
    4. സ്പൂഫിങ്

      ട്രോജൻ ഹോഴ്‌സിനെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

      1. ഒരു കംപ്യൂട്ടറിൽ ട്രോജൻ ഹോഴ്‌സ് ബാധിച്ചു കഴിഞ്ഞാൽ അവ കംപ്യൂട്ടറിൽ സംഭരിച്ചിരിക്കുന്ന ഫയലുകൾ നശിപ്പിച്ചു വിവരങ്ങൾ നഷ്ടപ്പെടുത്തുന്നു
      2. ട്രോജനുകൾ സ്വയം പെരുകുകയോ ബാധിച്ച ഫയലുകളുടെ പകർപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നില്ല
      3. ഉപകാരപ്രദമായ സോഫ്ട്‍വെയർ ആണെന്ന തോന്നൽ ഉണ്ടാക്കുകയും ഇൻസ്റ്റാൾ ചെയ്യുമ്പോൾ നഷ്ടം വരുത്തുന്നവയുമാണ് ട്രോജൻ ഹോർസ്