Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി തിരിച്ചറിഞ്ഞ Dua's layer കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

Aസുനിത ചന്ദ്ര

Bഹർമീന്ദർ സിംഗ് ദുവ

Cശാന്തകുമാരി

Dരാമറാവു

Answer:

B. ഹർമീന്ദർ സിംഗ് ദുവ

Read Explanation:

കോർണിയ

  • ദൃഢപടലത്തിൻ്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ട് തള്ളിയതുമായ ഭാഗം- കോർണിയ (നേത്രപടലം )
  • പ്രകാശരശ്മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്ന ഭാഗം 
  • രക്തക്കുഴലുകൾ ഇല്ലാത്ത കണ്ണിന്റെ ഭാഗം (വായുവിലൂടെ നേരിട്ട് ഓക്‌സിജൻ സ്വീകരിക്കുന്നു.)
  • കൊളാജൻ എന്ന മാംസ്യം കോർണിയയിൽ കാണപ്പെടുന്നു.
  • മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി തിരിച്ചറിഞ്ഞ പാളി-(Dua's layer).
  • ദുവ പാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ -ഹർമീന്ദർ സിങ് ദുവ

Related Questions:

കണ്ണിലെ ലെൻസിനെ ചുറ്റി വൃത്താകൃതിയിൽ കാണപ്പെടുന്ന പേശികൾ?

കാഴ്ചയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവിനെ കണ്ണിന്റെ സമ​ഴ്ജനക്ഷമത എന്ന് വിളിക്കുന്നു.
  2. അടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ കണ്ണിൻറെ ലെൻസിന്റെ വക്രത കുറയുന്നു.
  3. കണ്ണിലെ ലെൻസിന്റെ വക്രതയിൽ ഉണ്ടാകുന്ന മാറ്റം സീലിയറി പേശികൾ സങ്കോചിക്കുകയും സ്നായുക്കൾ അയയുകയും ചെയ്യുമ്പോഴാണ് സംഭവിക്കുന്നത്.
    ഐറിസിൻറെ മധ്യഭാഗത്തുള്ള ഈ സുഷിരം പ്രകാശതീവ്രതക്കനുസരിച്ച് അതിൻറെ വലിപ്പം ക്രമീകരിക്കുന്നു ?
    മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന നേത്രരോഗമാണ് ?

    തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് നേത്രഭാഗമായ അന്ധബിന്ദുവുമായി ബന്ധപ്പെട്ടിരിക്കുന്നത്?

    1. റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
    2. റെറ്റിനയിൽ നിന്ന് നേത്ര നാഡി ആരംഭിക്കുന്ന ഭാഗം.
    3. പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.